കിം ജോങ് ഉന്നിനെതിരെ അസഭ്യ ചുമരെഴുത്ത്; പ്രതിയെ കണ്ടെത്താൻ കൂട്ട കൈയക്ഷര പരിശോധന

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെതിരെ ഉയർന്ന അസഭ്യ ചുമരെഴുത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ഉത്തരകൊറിയൻ ഭരണാധികാരികൾ.

Jan 8, 2022 - 13:26
 0
കിം ജോങ് ഉന്നിനെതിരെ അസഭ്യ ചുമരെഴുത്ത്; പ്രതിയെ കണ്ടെത്താൻ കൂട്ട കൈയക്ഷര പരിശോധന

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെതിരെ ഉയർന്ന അസഭ്യ ചുമരെഴുത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ഉത്തരകൊറിയൻ ഭരണാധികാരികൾ. രാജ്യത്തിന്റെ തലസ്ഥാനമായ പ്യോങ് യാങ് നഗരത്തിലെ ഒരു കെട്ടിടസമുച്ചയത്തിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഇത് ആരെന്ന് കണ്ടെത്താൻ നഗരവാസികളെ മുഴുവൻ കൂട്ട കൈയക്ഷര പരിശോധനയ്ക്ക് വിധേയരാക്കുകുയാണ് ഭരണാധികാരികൾ

ഉത്തരകൊറിയൻ ഭരണകക്ഷിയുടെ സെൻട്രൽ കമ്മിറ്റി പ്ലീനറി യോഗത്തിനിടെ ഡിസംബർ 22 നാണ് കിമ്മിനെ അസഭ്യ പദങ്ങൾ പ്രത്യക്ഷപ്പെട്ടതെന്ന് ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസഭ്യ പദങ്ങളാൽ കിമ്മിനെ അഭിസംബോധന ചെയ്യുന്ന ചുമരെഴുത്തിൽ കിം കാരണം രാജ്യത്തെ ജനങ്ങൾ പട്ടിണി കിടന്നു മരിക്കുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ വേഗത്തില്‍ പ്രദേശം വൃത്തിയാക്കുകയും ചുമരെഴുത്തുകള്‍ മായ്ച്ചുകളയുകയും ചെയ്തു.

ഇത് ചെയ്തയാളെ കണ്ടെത്താൻ വീട് വീടാന്തരം കയറിയിറങ്ങി കൈയക്ഷര സാമ്പിളുകൾ പരിശോധിക്കുകയാണ് അധികൃതർ. ഒപ്പം പ്രദേശത്തെ ഫാക്ടറി ജീവനക്കാർ, വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ വിദ്യാർഥികൾ എന്നിവരുടേതുൾപ്പെടെ ആയിരക്കണക്കിനു പേരുടെയും കൈയക്ഷരങ്ങൾ പരിശോധിക്കുന്നുണ്ട്.

കിമ്മിനെതിരായ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ട ദിവസം പ്രദേശവാസികളുടെ പ്രവർത്തികളെ കുറിച്ചും വിശദമായ ചോദ്യം ചെയ്യൽ നടക്കുന്നുണ്ട്. അടുത്തിടെ രാജ്യത്തുണ്ടായ വെള്ളപ്പൊക്കവും കോവിഡ് മഹാമാരിക്കാലത്ത് ചൈനയുമായുള്ള അതിർത്തി അടച്ചതും രാജ്യത്ത് കടുത്ത ക്ഷാമം നേരിടുന്ന സമയത്തുമാണ് കിമ്മിനെതിരെയുള്ള ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്. ഭരണാധികാരിക്കും ഭരണത്തിനുമെതിരായ ചുമരെഴുത്ത് ഉത്തര കൊറിയയിൽ വലിയ കുറ്റമാണ്. 2020ലും ഇങ്ങനെ ചെയ്തവരെ കണ്ടെത്താൻ കയ്യക്ഷര പരിശോധന നടത്തിയിരുന്നു. 2018ൽ ഈ കുറ്റത്തിന് ഒരു കേണലിനെ വധിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow