തിരുവനന്തപുരം ട്വന്റി 20:കുറഞ്ഞ ടിക്കറ്റ് 1500 രൂപ - Greenfield International Stadium

ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിനുള്ള കുറഞ്ഞ ടിക്കറ്റ് നിരക്ക് 1,500 രൂപ. വിദ്യാർഥികൾക്ക് ഇത് 750 രൂപയ്ക്കു ലഭിക്കും. ഗാലറിയിലെ മുകൾത്തട്ടിലെ ടിക്കറ്റിനാണ് ഈ നിരക്ക്.

തിരുവനന്തപുരം ട്വന്റി 20:കുറഞ്ഞ ടിക്കറ്റ് 1500 രൂപ - Greenfield International Stadium

സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിനുള്ള കുറഞ്ഞ ടിക്കറ്റ് നിരക്ക് 1,500 രൂപ. വിദ്യാർഥികൾക്ക് ഇത് 750 രൂപയ്ക്കു ലഭിക്കും. ഗാലറിയിലെ മുകൾത്തട്ടിലെ ടിക്കറ്റിനാണ് ഈ നിരക്ക്.

ഗാലറിയുടെ താഴെത്തട്ടിലെ പവിലിയനിൽ 2,750 രൂപയും ഭക്ഷണമടക്കമുള്ള കെസിഎ ഗ്രാൻഡ് സ്റ്റാൻഡിൽ 6,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് വിൽപന ആരംഭിച്ചു. പേയ്ടിഎം മൊബൈൽ ആപ് വഴിയും www.paytminsider.in എന്ന വെബ്സൈറ്റ് വഴിയും വാങ്ങാം.

അക്ഷയ കേന്ദ്രങ്ങൾ വഴിയും ടിക്കറ്റ് എടുക്കാം. ജിഎസ്ടിയും വിനോദ നികുതിയും ഉൾപ്പെടെയാണു ടിക്കറ്റ് നിരക്ക്. ഒരു ഇമെയിൽ വിലാസം ഉപയോഗിച്ച് ഒരാൾക്ക് 3 ടിക്കറ്റ് വാങ്ങാം. 1500 രൂപയുടെ ടിക്കറ്റ് പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേതടക്കമുള്ള വിദ്യാർഥികൾക്ക് പകുതി നിരക്കിൽ ലഭിക്കും. 28ന് വൈകിട്ട് 7.30ന് ആരംഭിക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് വിൽപന നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.

English Summary: Ticket sales begin for India-SA T20 at Karyavattom