ഒരു രൂപ പോലും ശമ്പളം വേണ്ട; ഇത്തവണയും 15 കോടി വേണ്ടെന്ന് വെച്ച് മുകേഷ് അംബാനി, കാരണം ഇതാണ്

തുടർച്ചയായ രണ്ടാം വർഷവും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ (Reliance Industries Ltd.) നിന്ന് ഒരു രൂപ പോലും ശമ്പളം വാങ്ങാതെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി (Mukesh Ambani). കൊവിഡ് മഹാമാരി കമ്പനിയുടെ ബിസിനസിനെയും സാമ്പത്തിക നിലയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് മുകേഷ് അംബാനി ശമ്പളം വേണ്ടെന്ന് വച്ചത്.

2020 ജൂൺ മാസത്തിലാണ് 2020 - 21 സാമ്പത്തിക വർഷത്തേക്കുള്ള തന്റെ വേതനം വേണ്ടെന്നു വയ്ക്കാൻ മുകേഷ് അംബാനി തീരുമാനിച്ചത്. പിന്നീട് 2021 - 22 സാമ്പത്തിക വർഷത്തിലും ഇതേ തീരുമാനവുമായി മുകേഷ് അംബാനി മുന്നോട്ടുപോവുകയായിരുന്നു. ശമ്പളത്തിന് പുറമേ ഉള്ള ആനുകൂല്യങ്ങളോ ഓഹരി വിപണിയിൽ നിന്നുള്ള നേട്ടത്തിന് പ്രതിഫലമോ, കമ്മീഷനോ വിരമിക്കൽ ആനുകൂല്യങ്ങളോ ഒന്നുംതന്നെ കമ്പനിയിൽനിന്നും മുകേഷ് അംബാനി വാങ്ങുന്നില്ല.

2008 - 2009 സാമ്പത്തിക വർഷം മുതൽ ഇങ്ങോട്ട് 15 കോടി രൂപയായിരുന്നു മുകേഷ് അംബാനി വാർഷിക വരുമാനം എന്ന നിലയിൽ റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് കൈപ്പറ്റിയത്. കഴിഞ്ഞ 11 വർഷമായി ഈ തുകയിൽ ഒരു മാറ്റവും അദ്ദേഹം വരുത്തിയിരുന്നില്ല. 2008 ഏപ്രിൽ മാസം വരെ കമ്പനിയിൽ നിന്ന് 24 കോടി രൂപയായിരുന്നു ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആയി മുകേഷ് അംബാനി കൈപ്പറ്റി ഇരുന്നത്. 

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ  മുകേഷ് അംബാനിയുടെ ആസ്തി ഏഴ് ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന തൻ പണിതെടുത്ത വമ്പൻ കമ്പനിയുടെ അമരത്തിരുന്ന് മുകേഷ് അംബാനി കൊയ്തെടുത്ത നേട്ടങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ലോകത്തിലെ അതി സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ എത്താനും ഏഷ്യയിലെ ഒന്നാമത്തെ ധനികൻ ആകാനും അംബാനി താണ്ടിയ ദൂരങ്ങൾ വലുതാണ്.