പ്രധാന ദൗത്യം, രാഹുലിനു നന്ദി; സ്ഥാനത്തെച്ചൊല്ലി വിവാദം വേണ്ടെന്ന് ഉമ്മൻ ചാണ്ടി

യാതൊരു പദവികളും ഇല്ലാതെ പ്രവർത്തിക്കാനാണു തീരുമാനിച്ചതെന്നും എന്നാൽ, ഈ സാഹചര്യത്തിൽ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം പൂർണ മനസ്സോടെ ഏറ്റെടുക്കുന്നുവെന്നും നിയുക്ത എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കേരളത്തിൽനിന്നു വിട്ടുനിൽക്കില്ല. ഇവിടെയും സജീവമായി തന്നെ തുടരുമെന്നും അദ്ദേഹം

May 28, 2018 - 02:55
 0
പ്രധാന ദൗത്യം, രാഹുലിനു നന്ദി; സ്ഥാനത്തെച്ചൊല്ലി വിവാദം വേണ്ടെന്ന് ഉമ്മൻ ചാണ്ടി
യാതൊരു പദവികളും ഇല്ലാതെ പ്രവർത്തിക്കാനാണു തീരുമാനിച്ചതെന്നും എന്നാൽ, ഈ സാഹചര്യത്തിൽ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം പൂർണ മനസ്സോടെ ഏറ്റെടുക്കുന്നുവെന്നും നിയുക്ത എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കേരളത്തിൽനിന്നു വിട്ടുനിൽക്കില്ല. ഇവിടെയും സജീവമായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെ ശക്തിപ്പെടുത്തി മതേതര ജനാധിപത്യ രാഷ്ട്രം പുനഃസ്ഥാപിക്കാനുള്ള കോൺഗ്രസ് അധ്യക്ഷന്റെ തീരുമാനമാണിത്. ചുമതല നൽകിയതു വിവാദമാക്കേണ്ട കാര്യമില്ല. തീരുമാനത്തിൽ ആർക്കും അതൃപ്തിയില്ല. മൂന്നാം തവണയാണ് ആന്ധ്രയിലേക്കു തന്നെ അയയ്ക്കുന്നത്. 1988 ലെ വരൾച്ചക്കാലത്തും 1989 ലെ തിരഞ്ഞെടുപ്പുകാലത്തും ഉത്തരവാദിത്തങ്ങൾ നൽകി രാജീവ് ഗാന്ധി ആന്ധ്രയിലേക്ക് അയച്ചിരുന്നു. എംഎൽഎയായി സേവനം തുടങ്ങിയിട്ട് 48 വർഷമാകുന്നു. ഈ അവസരത്തിൽ യാദൃച്ഛികമായി വീണ്ടും ആന്ധ്രയുടെ ചുമതല ഏൽപ്പിച്ചതു പൂർണമനസ്സോടെ സ്വീകരിക്കുന്നു. വലിയൊരു ദൗത്യമാണ്, ഈ ‘ചലഞ്ചിങ് ജോബ്’ ഏറ്റെടുക്കുന്നു. അടുത്ത ഒരു വർഷം പാർട്ടിക്കു നിർണ്ണായകരമായിരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

>

മുതിർന്ന നേതാവ് ദിഗ്‍വിജയ് സിങ്ങിനെ മാറ്റിയാണ് ഉമ്മൻ ചാണ്ടിക്കു സ്ഥാനം നൽകിയത്. ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചുമതലയിൽനിന്ന് സി.പി. ജോഷിയെയും നീക്കി. ഗൗരവ് ഗൊഗോയ്ക്കാണ് പുതിയ ചുമതല. ഇരുവരും ഉടൻ തന്നെ ചുമതലയേൽക്കണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശം.

എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതോടെ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി. അടുത്ത വര്‍ഷം ലോക്സഭാ തിര‍ഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്രയുടെ ചുമതല നല്‍കുക വഴി ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ ഒരു പദവി കൂടിയാണ് ഉമ്മൻ ചാണ്ടിക്കു നൽകിയിരിക്കുന്നത്. ഇതുവഴി കേരളത്തിലെ പാർട്ടിക്ക് കാര്യമായ പരിഗണനയും ഹൈക്കമാന്‍ഡ് നൽകുന്നു. കർണാടകയുടെ ചുമതല നൽകി കെ.സി. വേണുഗോപാലിനെയും പി.സി. വിഷ്ണുനാഥിനെയും രാഹുൽ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തിയിരുന്നു.

പ്രമുഖ നേതാവായിട്ടും പ്രത്യേകിച്ചു പദവികളൊന്നും ഉമ്മന്‍ചാണ്ടിയെ ഏൽപ്പിച്ചിരുന്നില്ല. കെപിസിസി അധ്യക്ഷനാക്കണമെന്ന് നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നുവെങ്കിലും അദ്ദേഹം അതിനോടും താത്പര്യം കാണിക്കാതെ നില്‍ക്കുകയായിരുന്നു. ഇതോടെയാണ് ദേശീയ രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയെ ഉപയോഗിക്കാൻ രാഹുൽ ഗാന്ധി തീരുമാനിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow