ബിജെപി സ്ഥാനാർത്ഥിക്ക് എട്ടു തവണ വോട്ട്; യുപിയിൽ പതിനാറുകാരൻ അറസ്റ്റിൽ
In UP 16 year old boy arrested for casting vote for BJP Candidate for 8 times

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടു തവണ വോട്ട് ചെയ്ത സംഭവത്തിൽ യുപിയിൽ പതിനാറുകാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫാറൂഖാബാദ് മണ്ഡലത്തിലാണ് സംഭവം. ബിജെപി പ്രവർത്തകൻ കൂടിയായ ഗ്രാമമുഖ്യൻ്റെ മകനാണ് പിടിയിലായത്.
രാജൻ സിങ് എന്നയാളായിരുന്നു എട്ടു തവണ ബിജെപിക്ക് വോട്ട് ചെയ്തത്. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ വോട്ടർ ഫാറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥി മുകേഷ് രാജ്പുത്തിനായി എട്ടു തവണ വോട്ടു ചെയ്യുന്നത് വ്യക്‌തമായിരുന്നു.
സംഭവത്തിൽ പോളിങ് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥരെ സസ്പെൻഡ് ചെയ്തു. ബൂത്തിൽ റീപോളിങ് നടത്തുമെന്നും യുപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
വിഡിയോ പുറത്ത് വന്നതിനു പിന്നാലെ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും സമാജ് വാദി പാർട്ടിയും രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറക്കണമുണരണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. ബിജെപിയുടെ ബൂത്ത് കമ്മിറ്റി കൊള്ളസംഘമായി എന്നും അഖിലേഷ് പ്രതികരിച്ചിരുന്നു.
What's Your Reaction?






