സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് സുപ്രീം കോടതി പ്രത്യേക ചട്ടം കൊണ്ട് വരണമെന്ന് അഭിഷേക് സിങ് വി

സര്‍ക്കാര്‍ രൂപീകരണത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് സുപ്രീം കോടതി പ്രത്യേക നിയമം കൊണ്ട് വരണമെന്ന് കോണ്‍ഗ്രസ് എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് സിങ് വി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിങ് വി ഇക്കാര്യം പറഞ്ഞത്

May 21, 2018 - 23:02
 0
സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് സുപ്രീം കോടതി പ്രത്യേക ചട്ടം കൊണ്ട് വരണമെന്ന് അഭിഷേക് സിങ് വി

സര്‍ക്കാര്‍ രൂപീകരണത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് സുപ്രീം കോടതി പ്രത്യേക നിയമം കൊണ്ട് വരണമെന്ന് കോണ്‍ഗ്രസ് എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് സിങ് വി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിങ് വി ഇക്കാര്യം പറഞ്ഞത്.കര്‍ണാടക സര്‍ക്കാര്‍ രൂപീകരണത്തിലെ ഗവര്‍ണറുടെ വിവേചനാധികാരത്തെ കുറിച്ചുളള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കര്‍ണാടക തിരഞ്ഞെടുപ്പ് കേസില്‍ കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകനായ സിങ് വി.

ബിജെപിയുടെ കുതന്ത്രങ്ങളേയും പണക്കൊഴുപ്പിനേയും മറികടന്നുള്ള തീരുമാനമായിരുന്നു സുപ്രീം കോടതി വിധി. ചരിത്രപരമായ തീരുമാനമായിരുന്നു സുപ്രീം കോടതിയില്‍ നിന്നും കര്‍ണാടക വിഷയത്തിലുണ്ടായിരിക്കുന്നത്. ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ പ്രത്യേക നിയമഭേദഗതി കൊണ്ടുവരണമെന്നും സിങ് വി വ്യക്തമാക്കി.

കര്‍ണാടകയില്‍ ബി.എസ്.യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു കോടതി അനുമതി നല്‍കിയിരുന്നു. അതേസമയം ഭൂരിപക്ഷമുണ്ടെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് മുമ്പില്‍ യെദ്യൂരപ്പ സമര്‍പ്പിച്ച കത്ത് കോടതിയില്‍ ഹാജരാക്കാനുള്ള നിര്‍ദേശവും വിശ്വാസവോട്ടിനായുള്ള ആവശ്യവുമാണ് കോടതിയില്‍ ബിജെപിയുടെ അടി പതറാന്‍ കാരണം. കോണ്‍ഗ്രസിന് വേണ്ടി വാദിച്ച മനു അഭിഷേക് സിങ് വിയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു കത്ത് ഹാജരാക്കല്‍. വിശ്വാസവോട്ടിന് കാത്തുനില്‍ക്കാതെ അധികാരത്തിലേറി മൂന്നാം നാള്‍ യെദ്യൂരപ്പ രാജിവെക്കുകയായിരുന്നു.

Jack Royal S4 gravity induction hanging remote control car (Maroon-Benz)  (Multicolor)

Special Price

Rs.1,273/-

Rs. 1,998/-

 

 

 

What's Your Reaction?

like

dislike

love

funny

angry

sad

wow