ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രണ്ടു ന്യൂനമര്‍ദ്ദ മേഖലകള്‍ ഒരുമിച്ച് ; സംസ്ഥാനം ആശങ്കയില്‍

ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രണ്ടു ന്യൂനമര്‍ദ്ദ മേഖലകള്‍ രൂപം കൊണ്ടതോടെ കേരളം ഉള്‍പ്പെടയുള്ള സംസ്ഥാനങ്ങളില്‍ ആശങ്ക വ്യാപിക്കുന്നു. ന്യൂനമര്‍ദ്ദം കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശങ്കയുണ്ട്.

May 21, 2018 - 22:49
 0

രണ്ടു ന്യൂനമര്‍ദങ്ങള്‍ ഒരേ സമയം ശക്തിപ്പെടുന്നത് കൊണ്ട് സംസ്ഥാനത്ത് കാലവര്‍ഷം നേരെത്തയാകുമെന്നാണ് കാലവസ്ഥാ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

ഇന്നും നാളെയും സംസ്ഥാനത്ത് പല പ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ലക്ഷദ്വീപ് പരിസരത്തേക്ക് മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. കാലവര്‍ഷം ഇക്കുറി 29 ന് കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെങ്കിലും ഒന്നോ രണ്ടോ ദിവസം നേരത്തെ എത്താനും സാധ്യതയുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow