ഹൈദരാബാദിനെ എട്ടു വിക്കറ്റിനു തകർത്ത് ചെന്നൈ പ്ലേ–ഓഫിനരികെ

അമ്പാട്ടി റായുഡുവിനു മുന്നിൽ ഹൈദരാബാദിന്റെ പേരുകേട്ട ബോളിങ് നിര പന്തുവച്ചു കീഴടങ്ങി. ഹോം മൽസരങ്ങൾ പുണെയിലേക്കു മാറ്റിയതോടെ ചെന്നൈയിൽനിന്ന് എത്തിയ ആരാധകരെ ആവേശത്തിലാറാടിച്ചു റായുഡു നേടിയ സെഞ്ചുറിയുടെ മികവിൽ ഹൈദരാബാദിനെതിരെ ചെന്നൈയ്ക്കു ജയം. എട്ടു വിക്കറ്റ് ജയത്തോടെ

May 14, 2018 - 23:05
 0

അമ്പാട്ടി റായുഡുവിനു മുന്നിൽ ഹൈദരാബാദിന്റെ പേരുകേട്ട ബോളിങ് നിര പന്തുവച്ചു കീഴടങ്ങി. ഹോം മൽസരങ്ങൾ പുണെയിലേക്കു മാറ്റിയതോടെ ചെന്നൈയിൽനിന്ന്  എത്തിയ ആരാധകരെ ആവേശത്തിലാറാടിച്ചു റായുഡു നേടിയ സെഞ്ചുറിയുടെ മികവിൽ ഹൈദരാബാദിനെതിരെ ചെന്നൈയ്ക്കു ജയം. എട്ടു വിക്കറ്റ് ജയത്തോടെ പ്ലേ ഓഫ് സ്ഥാനം ഏകദേശം ഉറപ്പിക്കാനും ചെന്നൈയ്ക്കായി.

റൺചേസിൽ റായുഡുവിനൊപ്പം ഷെയ്ൻ വാട്സണും (57) ഫോമിലേക്കുയർന്നതോടെ ചെന്നൈ വിജയം അനായാസമായി. 10 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 93 എന്ന നിലയിൽ ചെന്നൈ എത്തിയതോടെ മൽസരത്തിന്റെ ഗതി ഏകദേശം നിർണയിക്കപ്പെട്ടിരുന്നു. 14–ാം ഓവറിൽ വാട്സൺ (57) റണ്ണൗട്ടാകുമ്പോൾ ചെന്നൈ സ്കോർ 134. പിന്നാലെയെത്തിയ റെയ്ന പെട്ടെന്നു മടങ്ങിയെങ്കിലും ധോണിയെ കൂട്ടുപിടിച്ചു റായുഡു ചെന്നൈയെ വിജയത്തിലെത്തിച്ചു. ഏഴുവീതം ബൗണ്ടറിയും സിക്സുമടങ്ങുന്നതാണു റായുഡുവിന്റെ ഉജ്വല ഇന്നിങ്സ്.

What's Your Reaction?

like

dislike

love

funny

angry

sad

wow