വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് ബോക്‌സിംഗ് താരം മേരികോം

Jan 26, 2024 - 04:23
 0
വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് ബോക്‌സിംഗ് താരം മേരികോം

വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് ബോക്‌സിംഗ് താരം മേരികോം. വിരമിക്കല്‍ സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യമല്ലെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയുമായിരുന്നെന്ന് മേരി കോം പറഞ്ഞു. താന്‍ ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല, അതിന് സമയമാകുമ്പോള്‍ താന്‍ തന്നെ എല്ലാവരുടെയും മുന്നിലെത്തുമെന്നും മേരി കോം കൂട്ടിച്ചേര്‍ത്തു.

ദീബ്രുഗഡിലെ ഒരു സ്‌കൂളില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെ മേരി കോം പറഞ്ഞ വാക്കുകളാണ് വിരമിക്കല്‍ പ്രഖ്യാപനമായി വളച്ചൊടിക്കപ്പെട്ടത്. എന്തും നേടിയെടുക്കാനുള്ള ആവേശവും കരുത്തും തനിക്ക് ഇപ്പോഴും ഉണ്ട്. എന്നാല്‍ പ്രായപരിധി തന്നെ തടയുന്നു. ഫിറ്റ്‌നസ് ഇപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നായിരുന്നു മേരി കോം വിദ്യാര്‍ത്ഥികളോട് പറഞ്ഞത്.

41 വയസുകാരിയായ മേരി കോമിന് ഈ വര്‍ഷത്തെ പാരിസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാവില്ല. ബോക്‌സിംഗ് ചരിത്രത്തില്‍ ആറ് ലോക കിരീടങ്ങള്‍ നേടുന്ന ആദ്യ വനിതാ ബോക്‌സറാണ് മേരി കോം. അഞ്ച് തവണ ഏഷ്യന്‍ ചാമ്പ്യനായ മേരി 2014ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിതാ ബോക്‌സറാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow