ബസുടമക്കെതിരായ തൊഴിലാളി സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ 4 പേര്‍ അറസ്റ്റില്‍

Jun 27, 2023 - 17:59
 0
ബസുടമക്കെതിരായ തൊഴിലാളി സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ 4 പേര്‍ അറസ്റ്റില്‍

കോട്ടയം തിരുവാർപ്പിലെ ബസുടമക്കെതിരായ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ 4 പേര്‍ അറസ്റ്റില്‍. മാതൃഭൂമി ലേഖകന്‍ എസ്.ഡി റാമിനെയാണ് സംഘം മര്‍ദിച്ചത്.  കുമരകം ചെങ്ങളം കടത്തുകടവ് ഭാഗത്ത് വാഴക്കാലയിൽ വീട്ടിൽ പ്രഭാകരൻ വി (60), ചെങ്ങളം കുമ്മനം പൊന്മല ഭാഗത്ത് നാസിംമൻസിൽ വീട്ടിൽ നാസിം (28), തിരുവാർപ്പ് കിളിരൂർ ഇല്ലിക്കൽ ഭാഗത്ത് ആറ്റുമാലിൽ വീട്ടിൽ നിബുമോൻ (36), തിരുവാർപ്പ് കിളിരൂർ കാഞ്ഞിരം ഭാഗത്ത് കട്ടത്തറ വീട്ടിൽ അഭിലാഷ് കെ.കെ (42) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. 

അതേസമയം, കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയും സിഐടിയുവും തമ്മിലുള്ള തർക്കത്തിൽ ഇന്ന് സമവായം ഉണ്ടായില്ല. നാളെയും ചർച്ച തുടരും. ജീവനക്കാർക്ക് ബസ്സുകളിൽ റൊട്ടേഷൻ വ്യവസ്ഥ നൽകാമെന്ന് ബസ്സുടമ ഉറപ്പ് നൽകി. നേതൃത്വവുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കാൻ CITU സമയം ചോദിച്ചതോടെയാണ് നാളെയും ചർച്ച തുടരാൻ തീരുമാനിച്ചത്.

 വരുമാനം കുറഞ്ഞ ഒരു ബസിലെ ജീവനക്കാർക്ക് മാത്രം 175 ഓളം രൂപയുടെ കുറവ് ശമ്പളത്തിൽ വരുന്നു. ഇത് അംഗീകരിക്കാൻ ആവില്ലെന്നായിരുന്നു സമരത്തിൽ സിഐടിയു നിലപാട്. ഇത് പരിഹരിക്കാൻ ജീവനക്കാരെ റൊട്ടേറ്റ് ചെയ്യാം എന്ന ഫോർമുലയാണ് ബസുടമ മുന്നോട്ടുവച്ചത്. വരുമാനം കുറഞ്ഞ സർവീസ് ആയതിനാലാണ് ഒരു ബസിൽ ഉയർന്ന ശമ്പളം നൽകാത്തതെന്നും രാജ്‌മോഹൻ കൈംൾ യോഗത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഫലത്തിൽ സിഐടിയു ഇത് അംഗീകരിച്ചു. എന്നാൽ പാർട്ടി നേതൃത്വവുമായി ആലോചിച്ച് ശേഷം മാത്രമേ പ്രഖ്യാപനം നടത്താൻ ആകു എന്ന് CITU നിലപാടെടുത്തതോടെയാണ് ചർച്ച നാളത്തേക്ക് മാറ്റിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow