‘ഡിവൈഎസ്പി ഉള്‍പ്പെടെ മര്‍ദിച്ചു’; നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി അഫ്‌സാന
Afsana filed complaint to CM Pinarayi Vijayan in Noushad missing case
പത്തനംതിട്ട കലഞ്ഞൂര്‍ നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി അഫ്‌സാന. പൊലീസ് മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന പരാതിയിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവിക്കും യുവജന കമ്മിഷനും അഫ്‌സാന പരാതി നല്‍കി. മര്‍ദിച്ച പൊലീസുകാരുടെ പേരുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് പരാതി നല്‍കിയത്. ഡിവൈഎസ്പി ഉള്‍പ്പെടെ ഏഴ് പേര്‍ മര്‍ദിച്ചെന്ന് അഫ്‌സാന പരാതിയില്‍ പറയുന്നു.
കൊലക്കുറ്റം പൊലീസ് തനിക്ക് മേല്‍ അടിച്ചേല്‍പ്പിച്ചെന്ന അഫ്സാനയുടെ ആരോപണത്തില്‍ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ പൊലീസുകാര്‍ക്കെതിരെ അഫ്‌സാന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പത്തനംതിട്ട എ എസ് പിക്കാണ് അന്വേഷണ ചുമതല. പത്തനംതിട്ട എസ് പിയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.
സംഭവ ദിവസം രാവിലെ നൗഷാദ് പരുതിപ്പാറയില്‍ നിന്ന് പോകുന്നത് കണ്ടവരുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് തന്നെ കൊലപാതകിയാക്കി. കുഞ്ഞുങ്ങളെ കാണണമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പിതാവിനെ കെട്ടി തൂക്കി മര്‍ദ്ദിക്കുമെന്ന് പൊലീസ് പറഞ്ഞു. ഭയം കൊണ്ടാണ് കുറ്റമേറ്റതെന്നും അഫ്സാന പറയുന്നു.
What's Your Reaction?