സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 9 പൈസ വർദ്ധിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധന ഇന്ന് മുതൽ നാലുമാസത്തേക്ക് പ്രാബല്യത്തിൽ. യൂണിറ്റിന് 9 പൈസയാണ് വർദ്ധന. 40 യൂണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർദ്ധനവ് ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് മെയ് 31 വരെ ഇന്ധന സർചാർജ് ഈടാക്കും. കഴിഞ്ഞ വർഷം പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിലൂടെ ബോർഡിനുണ്ടായ അധികഭാരം നികത്താനാണ് നിരക്ക് വർദ്ധന. 87.7 കോടി രൂപ പിരിച്ചെടുക്കും. കഴിഞ്ഞ രണ്ട് വർഷമായി സർചാർജ് അപേക്ഷകളിൽ റെഗുലേറ്ററി കമ്മീഷൻ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞ വർഷം ജൂണിൽ യൂണിറ്റിന് 25 പൈസ പൊതുവായി വർദ്ധിപ്പിച്ചിരുന്നു.

Feb 1, 2023 - 15:49
 0

What's Your Reaction?

like

dislike

love

funny

angry

sad

wow