120ാം ജന്മദിനത്തില്‍ മലയാളത്തിലെ ആദ്യ നായിക പി.കെ റോസിക്ക് ആദരവുമായി ഗൂഗിള്‍
മലയാളത്തിലെ ആദ്യ നായികയായിരുന്നു പികെ റോസി. കാലത്തിന്‍റെ മറവിയിലേക്ക് ആരാരും ഓര്‍ക്കാതെ ഓടിച്ചുവിട്ട ആദ്യത്തെ നായിക. അവരുടെ 120മത്തെ ജന്മദിനയാണ് ഫെബ്രുവരി 10ന്. ഇത് ഓര്‍ത്തെടുക്കുകയാണ് ഗൂഗിള്‍. അതിനായി ഗൂഗിള്‍ അവരുടെ ഹോം പേജില്‍ ഡൂഡില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. പ്രത്യേക ദിവസങ്ങളില്‍ വ്യക്തികളെയോ, സംഭവങ്ങളെയോ ഓര്‍ക്കാന്‍ ഗൂഗിള്‍ തങ്ങളുടെ ലോഗോയ്ക്കൊപ്പം ഒരുക്കുന്ന പ്രത്യേക ആര്‍ട്ടിനാണ് ഡൂഡില്‍ എന്ന് പറയുന്നത്. പികെ റോസിയുടെ ഛായ ചിത്രമാണ് ഗൂഗിള്‍ ഇന്ന് ഹോം പേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ പികെ […]
മലയാളത്തിലെ ആദ്യ നായികയായിരുന്നു പികെ റോസി. കാലത്തിന്‍റെ മറവിയിലേക്ക് ആരാരും ഓര്‍ക്കാതെ ഓടിച്ചുവിട്ട ആദ്യത്തെ നായിക. അവരുടെ 120മത്തെ ജന്മദിനയാണ് ഫെബ്രുവരി 10ന്. ഇത് ഓര്‍ത്തെടുക്കുകയാണ് ഗൂഗിള്‍. അതിനായി ഗൂഗിള്‍ അവരുടെ ഹോം പേജില്‍ ഡൂഡില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.
പ്രത്യേക ദിവസങ്ങളില്‍ വ്യക്തികളെയോ, സംഭവങ്ങളെയോ ഓര്‍ക്കാന്‍ ഗൂഗിള്‍ തങ്ങളുടെ ലോഗോയ്ക്കൊപ്പം ഒരുക്കുന്ന പ്രത്യേക ആര്‍ട്ടിനാണ് ഡൂഡില്‍ എന്ന് പറയുന്നത്. പികെ റോസിയുടെ ഛായ ചിത്രമാണ് ഗൂഗിള്‍ ഇന്ന് ഹോം പേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ പികെ റോസിയുടെ വിവരങ്ങളിലേക്ക് നയിക്കും.
മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയായിരുന്നു പി.കെ. റോസി. ഇതിന്‍റെ പേരില്‍ തന്നെ കടുത്ത ആക്രമണമാണ് റോസി ഏറ്റുവാങ്ങിയത്. അക്രമികളും ജാതി ഭ്രാന്തന്മാരും റോസിയുടെ വീട് വളഞ്ഞ് കല്ലെറിയുകയും തീവെച്ച് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. താന്‍ അഭിനിയിച്ച ആദ്യ സിനിമ തീയറ്ററില്‍ കാണാന്‍ എത്തിയ റോസിയെ ചിലര്‍ കൈയ്യേറ്റം ചെയ്യുക പോലും ഉണ്ടായി.
What's Your Reaction?