വലൻസിയയുടെ മോശം പ്രകടനം; പരിശീലകൻ ഗെന്നാരോ ​ഗട്ടൂസോയെ പുറത്താക്കി

സ്പെയിനിലെ സൂപ്പർ ക്ലബ്ബുകളിലൊന്നായ വലൻസിയ പരിശീലകൻ ഗെന്നാരോ ​ഗട്ടൂസോയെ പുറത്താക്കി. ലാ ലിഗയിൽ വലൻസിയയുടെ നിരാശാജനകമായ പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. തീരുമാനം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂണിലാണ് വലൻസിയയുമായി രണ്ട് വർഷത്തെ കരാറിൽ ​ഗട്ടൂസോ ഒപ്പുവച്ചത്. എന്നാൽ ലീ​ഗിൽ നിരാശജനകമായ പ്രകടനമാണ് ക്ലബ് കാഴ്ചവെച്ചത്. ലാ ലി​ഗയിൽ അവസാനം നടന്ന പത്ത് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് വലൻസിയ വിജയിച്ചത്. കഴിഞ്ഞ ദിവസത്തെ ലീ​ഗ് മത്സരത്തിൽ റയൽ വയ്യഡോയിഡിനോട് വലൻസിയ പരാജയപ്പെട്ടതാണ് ​ഗട്ടൂസോയെ പുറത്താക്കാനുള്ള വഴിയൊരുക്കിയത്. നിലവിൽ ലാ ലിഗയിൽ 14-ാം സ്ഥാനത്താണ് വലൻസിയ. ഗട്ടൂസോയുടെ പകരക്കാരനെ വലൻസിയ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Feb 1, 2023 - 15:39
 0

What's Your Reaction?

like

dislike

love

funny

angry

sad

wow