വിരാട് കോലിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കൊതിക്കുന്നു; ഗാരി കിര്‍സ്റ്റണ്‍
വിരാട് കോലി ലോകക്രിക്കറ്റിലെ സൂപ്പര്‍താരമാണ്. താരത്തെ പുകഴ്ത്താന്‍ മത്സരിക്കുന്ന കാഴ്ചയാണ് ഇന്ന് ദൃശ്യമാകുന്നതും. ഇതിന് പിന്നിലുള്ള കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത് മുന്‍ ഇന്ത്യന്‍ കോച്ച് ഗാരി കിര്‍സ്റ്റനാണ്.
ദില്ലി: വിരാട് കോലി ലോകക്രിക്കറ്റിലെ സൂപ്പര്‍താരമാണ്. താരത്തെ പുകഴ്ത്താന്‍ മത്സരിക്കുന്ന കാഴ്ചയാണ് ഇന്ന് ദൃശ്യമാകുന്നതും. ഇതിന് പിന്നിലുള്ള കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത് മുന്‍ ഇന്ത്യന്‍ കോച്ച് ഗാരി കിര്‍സ്റ്റനാണ്. പഠിക്കാനും, കളി മെച്ചപ്പെടുത്താനും കൃത്യത പുലര്‍ത്തുന്നതാണ് ഇന്ത്യന്‍ ക്യാപ്റ്റനെ മഹാന്‍മാര്‍ക്കിടയില്‍ പ്രതിഷ്ഠിക്കുന്നതെന്ന് കിര്‍സ്റ്റണ്‍ വ്യക്തമാക്കി. 2011-ല്‍ ഇന്ത്യക്കായി ലോകകപ്പ് നേടിയ കിര്‍സ്റ്റണ്‍ വിരാടിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നതായും കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം മികച്ച പോരാട്ടവേദിയായി മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 'കോലി മഹാനായ താരമാണ്. അദ്ദേഹം സ്വയം മെച്ചപ്പെടാന്‍ പരിശ്രമിക്കുന്നു, വിജയിക്കുന്നു. ഈ കളിയെക്കുറിച്ച് പഠിക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ട്, അത് മഹാന്‍മാരായ താരങ്ങള്‍ മാത്രം ചെയ്യുന്ന കാര്യമാണ്', മുന്‍ സൗത്ത് ആഫ്രിക്കന്‍ ഓപ്പണര്‍ വ്യക്തമാക്കി
കിര്‍സ്റ്റന് കീഴിലാണ് വിരാട് കോലി ഇന്ത്യന്‍ ടീമില്‍ പ്രവേശിക്കുന്നത്. 2008-ല്‍ തന്നെ വിരാട് കോലി ഒരു വമ്പന്‍ താരമായി മാറുമെന്ന് ഇദ്ദേഹം പ്രവചിച്ചിരുന്നു. ടി20 ക്രിക്കറ്റ് ചെറുപ്പക്കാരെ കൂടുതലായി സ്വാധീനിക്കുന്നതായി കിര്‍സ്റ്റണ്‍ സമ്മതിക്കുന്നു. 'ടി20 ക്രിക്കറ്റ് ഞാന്‍ ആസ്വദിക്കുന്നുണ്ട്. ചെറുപ്പക്കാര്‍ക്ക് അതാണ് താല്‍പര്യം. ആ ഫോര്‍മാറ്റ് മികച്ച വിനോദം കൂടിയാണ്, എന്റെ കുട്ടികള്‍ പോലും ടി20 കാണാനാണ് ഇഷ്ടപ്പെടുന്നത്', മുന്‍ കോച്ച് പറയുന്നു. എന്നുകരുതി ടെസ്റ്റ് ക്രിക്കറ്റ് ഇല്ലാതായി പോകുകയില്ലെന്ന് കിര്‍സ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും ഇംഗ്ലണ്ടിനും, ഓസ്‌ട്രേലിയയ്ക്കും പുറത്ത് ടെസ്റ്റ് മത്സരങ്ങള്‍ കാണാന്‍ കാണികള്‍ കുറഞ്ഞുവരികയാണ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം പ്രവര്‍ത്തിക്കുന്ന കോച്ച് ഓര്‍മ്മിപ്പിക്കുന്നു.
What's Your Reaction?