ഫുട്ബോൾ ലോകകപ്പ് ഫാഷൻ ഷോ!
കാലിൽ കളിയുള്ളവന്റെ തലയിൽ മുടിയുണ്ടാകില്ല’– ബ്രസീലിന്റെ റൊണാൾഡോയും റോബർട്ടോ കാർലോസും ഫ്രാൻസിന്റെ സിനദിൻ സിദാനുമെല്ലാം ലോകഫുട്ബോളിൽ മൊട്ടത്തലയുമായി മിന്നിനിന്ന. Russia World cup football 2018. World cup football Russia 2018. Football worldcup Russia 2018. ഈജിപ്ത്. മൊറോക്കോ. ഇറാൻ. പോർച്ചുഗൽ. സ്പെയിൻ. റഷ്യ. സൗദി അറേബ്യ. ഫ്രാൻസ്. ഓസ്ട്രേലിയ. അർജന്റീന. ഐസ്‌ലൻഡ്. പെറു. ഡെൻമാർക്ക്. ക്രൊയേഷ്യ. നൈജീരിയ. കോസ്റ്ററിക്ക. സെർബിയ. ജർമനി. മെക്സിക്കോ. ബ്രസീൽ. സ്വിറ്റ്സർലൻഡ്. സ്വീഡൻ. ദക്ഷിണ കൊറിയ. ബൽജിയം. പാനമ. ടുണീസിയ. ഇംഗ്ലണ്ട്. കൊളംബിയ. ജപ്പാൻ. പോളണ്ട്. സെനഗൽ. യുറഗ്വായ്. Messi. ronaldo. കെവിൻ ഡിബ്രൂയ്ൻ. മലയാളം വാർത്തകൾ.
കാലിൽ കളിയുള്ളവന്റെ തലയിൽ മുടിയുണ്ടാകില്ല’– ബ്രസീലിന്റെ റൊണാൾഡോയും റോബർട്ടോ കാർലോസും ഫ്രാൻസിന്റെ സിനദിൻ സിദാനുമെല്ലാം ലോകഫുട്ബോളിൽ മൊട്ടത്തലയുമായി മിന്നിനിന്ന കാലത്തെ നാട്ടുപറച്ചിലുകളിലൊന്ന്. പക്ഷേ, 1998 ഫ്രാൻസ് ലോകകപ്പിനു ശേഷം നാലു വർഷം കഴിഞ്ഞ് ജപ്പാൻ–കൊറിയ ലോകകപ്പിനു വന്നപ്പോൾ റൊണാൾഡോയ്ക്കു മുടി മുളച്ചു. മേൽനെറ്റിയിൽ ത്രികോണാകൃതിയിൽ മറുകു പോലൊന്ന്. റൊണാൾഡോയുടെ മികവിൽ ബ്രസീൽ ലോകകപ്പ് നേടിയപ്പോൾ ആ ഹെയർസ്റ്റൈൽ ഐശ്വര്യമുള്ളതായി! കളി കൊണ്ടു മാത്രമല്ലാതെ മുടി കൊണ്ടും ശ്രദ്ധയാകർഷിച്ച താരങ്ങൾ പിന്നെയും ലോകകപ്പ് ചരിത്രത്തിലുണ്ട്. ഗാലറിയിലും ടിവിയിലുമായി ലോകം നിങ്ങളെ കണ്ടുകൊണ്ടിരിക്കുമ്പോൾ ഒന്നു മുടി വെട്ടിയൊതുക്കി സുന്ദരനായി നിൽക്കണമെന്നു തോന്നുന്നത് സ്വാഭാവികം!
1966ൽ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ സൂപ്പർ താരങ്ങളിലൊരാളായ ബോബി ചാൾട്ടന്റെ ഹെയർ സ്റ്റൈൽ കണ്ട് എല്ലാവരും പറഞ്ഞു: അയ്യേ! അങ്ങിങ് ഊശാൻ മുടിയായിട്ടാണ് ചാൾട്ടൻ ലോകകപ്പ് കളിക്കാനെത്തിയത്. ചാൾട്ടനു പറയാൻ ന്യായമുണ്ടായിരുന്നു: ‘എന്റെ അച്ഛന് പണമില്ലായിരുന്നു. അതു കൊണ്ട് ബ്രിൽക്രീമിനു പകരം മറ്റെന്തെല്ലാമോ ആണ് ഞാൻ ചെറുപ്പം തൊട്ടേ ഉപയോഗിച്ചിരുന്നത്’. ഒടുവിൽ ബോറായിട്ടുണ്ടെന്ന് ഭാര്യ തന്നെ പറഞ്ഞതിനു ശേഷമാണ് ചാൾട്ടൻ മുടി ഷേവ് ചെയ്തത്.
ലോകകപ്പിലെ സുന്ദരൻ ഹെയർസ്റ്റൈലുകളിലൊന്നുമായിട്ടാണ് ഇംഗ്ലണ്ടിന്റെ ക്രിസ് വാഡ്ൽ 1990 ലോകകപ്പിനെത്തിയത്. വെള്ളിനാരു പോലുള്ള മുടി നീട്ടി ഇരുതോളിലേക്കുമിട്ട വാഡ്ൽ ഒരു പോപ്പ് സംഗീതജ്ഞനെപ്പോലെയായിരുന്നു. ഇംഗ്ലണ്ട് സെമിഫൈനലിലുമെത്തിയതോടെ വാഡ്‌ലിന്റെ ഹെയർ സ്റ്റൈൽ ആരാധകർക്കിടയിൽ തരംഗമായി. 1990ലെ കൊളംബിയൻ ടീമിൽ രണ്ട് മുടിയരായ പുത്രൻമാരുണ്ടായിരുന്നു. മിഡ്ഫീൽഡർ കാർലോസ് വാൾഡറാമയും ഗോൾകീപ്പർ റെനെ ഹിഗ്വിറ്റയും. ഒരു വൈക്കോൽ കൂന സഞ്ചരിക്കുന്ന പോലെ പന്തുമായി വാൾഡറാമ മൈതാനത്തിലൂടെ നീങ്ങിയപ്പോൾ ഹിഗ്വിറ്റ എതിർ ടീം സ്ട്രൈക്കർമാർക്കു നേരെ വെളിച്ചപ്പാടിനെപ്പോലെ മുടിയഴിച്ചിട്ട് അലറുകയായിരുന്നു.
1994 ലോകകപ്പിൽ നാലാം സ്ഥാനത്തെത്തിയ ബൾഗേറിയൻ ടീമിൽ ഒരു പുരാതന മനുഷ്യനുണ്ടായിരുന്നു. ഡിഫൻഡർ ട്രിഫോൺ ഇവാനോവ്. മാസങ്ങളോളം ഒറ്റയ്ക്ക് ഒരു ദ്വീപിൽ അകപ്പെട്ട പോലെ ജഡ പിടിച്ച താടിയും മുടിയുമായിട്ടാണ് ഇവാനോവ് ലോകകപ്പിനെത്തിയത്. എതിർ ടീമിന്റെ സ്ട്രൈക്കർമാർ അടുക്കാതിരിക്കാനാണ് ഇവാനോവ് ഇങ്ങനെ മുടിവെട്ടാതിരിക്കുന്നത് എന്നായിരുന്നു അടക്കം പറച്ചിൽ.ലോകഫുട്ബോളിലെ ഏറ്റവും ഓർമിക്കപ്പെടുന്ന ഹെയർസ്റ്റൈലാണ് ഇറ്റാലിയൻ താരം റോബർട്ടോ ബാജിയോയുടെ പോണി ടെയ്ൽ സ്റ്റൈൽ. 1994 ലോകകപ്പ് ഫൈനലിൽ ബ്രസീലിനെതിരെ പെനൽറ്റി കിക്ക് പാഴാക്കിയതിനു ശേഷം അരയ്ക്കു കൈ കൊടുത്ത് നിരാശനായി നിന്ന ബാജിയോയുടെ ചിത്രം മിഴിവുള്ളതായത് ആ ഹെയർസ്റ്റൈൽ കൊണ്ടു കൂടി.
1998, 2002 ലോകകപ്പിൽ നൈജീരിയയ്ക്കു വേണ്ടി കളിച്ച തരിബോ വെസ്റ്റ് അടിമുടി പരിസ്ഥിതി പ്രേമിയായിരുന്നു. മുടി പിരിച്ച്, പച്ച നിറമടിച്ച് ചെടികൾ പോലെയാക്കിയാണ് തരിബോ കളിക്കാനെത്തിയത്. മൽസരങ്ങൾ കഴിയുന്തോറും വെയിലേറ്റ് ചെടികൾ വാടിക്കരിഞ്ഞ പോലെ അവസാനം തരിബോയുടെ തലയിൽ രണ്ടു കുറ്റിപ്പുല്ലുകൾ മാത്രം ബാക്കിയായി.
1998 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ജയിച്ച ശേഷം റുമാനിയൻ ടീം ഒന്നടങ്കം ഹെയർ സ്റ്റൈൽ മാറ്റി. എല്ലാവരും വെള്ളത്തലമുടി! കളിയിൽ ഭാഗ്യം വരുമെന്നു കരുതിയിട്ടായിരുന്നു അത്. ടുണീസിയയ്ക്കെതിരെ സമനില പിടിച്ചെങ്കിലും പ്രീ–ക്വാർട്ടറിൽ ക്രൊയേഷ്യയോടു തോറ്റു പുറത്തായി.
ഈ ലോകകപ്പിൽ ശ്രദ്ധിക്കപ്പെടാൻ പോകുന്നൊരാൾ ബൽജിയത്തിന്റെ റാജ നെയ്ങ്കോളനായിരിക്കും. പുരാതന ജാപ്പനീസ് യോദ്ധാക്കളായ നിൻജകളെ അനുസ്മരിപ്പിക്കുന്ന ഹെയർകട്ടാണ് നെയ്ങ്കോളന്റേത്.
What's Your Reaction?