വെസ്റ്റിൻഡീസിനെതിരെ ജസ്പ്രീത് ബുമ്രയുടെ വിക്കറ്റ് ആഘോഷം , കണ്ണടച്ചു തുറക്കും മുൻപേ കളി തീർന്നു
ലോക ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും വിനാശകാരിയായ ബാറ്റ്മാനായി അറിയപ്പെടുന്ന സർ വിവിയൻ റിച്ചാർഡ്സിന്റെ പേരിലുള്ള നോർത്ത് സൗണ്ടിലെ സ്റ്റേഡിയത്തിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന് വിജയത്തുടക്കമിട്ട് ടീം ഇന്ത്യ
ലോക ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും വിനാശകാരിയായ ബാറ്റ്മാനായി അറിയപ്പെടുന്ന സർ വിവിയൻ റിച്ചാർഡ്സിന്റെ പേരിലുള്ള നോർത്ത് സൗണ്ടിലെ സ്റ്റേഡിയത്തിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന് വിജയത്തുടക്കമിട്ട് ടീം ഇന്ത്യ. പ്രതാപകാലത്തിന്റെ നിഴൽപോലുമല്ലാത്ത വെസ്റ്റിൻഡീസാണ് എതിരാളികളെങ്കിലും, ഈ വിജയത്തിന്റെ മഹത്വം ഒട്ടുമേ കുറയുന്നില്ല. കാരണം, ഇന്ത്യൻ ക്രിക്കറ്റിനെ കുറച്ചെങ്കിലും ആശങ്കപ്പെടുത്തിയിരുന്ന ഒരുപിടി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയ മൽസരമാണിത്. ബാറ്റിങ്ങിലും ബോളിങ്ങിലും തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചാണ് ഈ വിജയമെന്നത് ഇന്ത്യൻ ആരാധകർക്കു നൽകുന്ന സന്തോഷം ചെറുതല്ല. ഒരു ദിവസം ബാക്കിനിൽക്കെ ഇന്ത്യ നേടിയ 318 റണ്‍സ് വിജയം, വിദേശമണ്ണിൽ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയം കൂടിയാണിത്. ടെസ്റ്റ് ക്രിക്കറ്റിലെ ‘ലോകകപ്പിന്’ തുടക്കമിടാൻ ഇതിലും നല്ലൊരു വിജയമുണ്ടോ?.
അജിൻക്യ രഹാനെയുടെ സെഞ്ചുറിനേട്ടവും ഹനുമ വിഹാരിയുടെ സെഞ്ചുറി നഷ്ടവും സമ്മാനിച്ച സമ്മിശ്ര വികാരങ്ങളുടെ വേലിയറ്റത്തിനിടെ വിൻഡീസിനു മുന്നിൽ ഇന്ത്യ ഉയർത്തിയത് 419 റൺസ് വിജയലക്ഷ്യമാണ്. നിലയുറപ്പിച്ചു കളിച്ചാൽ പേടിക്കാൻ യാതൊന്നുമില്ലെന്ന് പലതവണ തെളിഞ്ഞ ഇവിടുത്തെ പിച്ചിൽ, ഹനുമ വിഹാരിയുടെ സെഞ്ചുറിക്കായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഡിക്ലറേഷൻ വൈകിപ്പിച്ചത് തിരിച്ചടിക്കുമോ എന്നുപോലും ഒരുവേള സന്ദേഹം ഉയർന്നതാണ്. വിഹാരി സെഞ്ചുറിക്ക് ഏഴു റൺസ് അകലെ പുറത്തായതോടെ ഇന്ത്യൻ ക്യാപ്റ്റൻ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിനെ കണിശതയാർന്ന ബോളിങ്ങിലൂടെ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബോളർമാർ വരിഞ്ഞുമുറുക്കിയതോടെ എല്ലാ സംശയങ്ങളും അസ്ഥാനത്തായി. വിൻഡീസിനെ പുറത്താക്കാൻ ഇന്ത്യൻ ബോളർമാർക്കു കഴിയുമോ എന്നു സംശയിച്ചവർക്കു മുന്നിൽ അവർ അക്ഷരാർഥത്തിൽ നിറഞ്ഞാടി. ഒടുവിൽ 318 റൺസിന്റെ കൂറ്റൻ വിജയവും സമ്മാനിച്ചു.
ഈ മൽസരത്തിൽ ഇന്ത്യയെ സന്തോഷിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ഏറെ നാളായി ഉറ്റുനോക്കിയിരുന്ന വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ ബാറ്റിൽനിന്നുണ്ടായ നിലയ്ക്കാത്ത റൺപ്രവാഹമാണ് അതിൽ മുഖ്യം. പേസ് ബോളിങ് വിഭാഗത്തിൽ ജസ്പ്രീത് ബുമ്ര – ഇഷാന്ത് ശർമ – മുഹമ്മദ് ഷമി ത്രയത്തിന്റെ ബോളിങ് പ്രകടനം, രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ട് പ്രകടനം, ടെസ്റ്റ് ക്രിക്കറ്റിൽ വിശ്വസിക്കാവുന്ന താരമായുള്ള ഹനുമ വിഹാരിയുടെ വളർച്ച... ഈ മൽസരം ഇന്ത്യൻ ക്രിക്കറ്റിന് നൽകുന്ന നല്ല വിശേഷങ്ങൾ നീളുന്നു. അതേസമയം, ഓപ്പണിങ്ങിലെ സ്ഥിരതയില്ലായ്മ തലവേദനയായി തുടരുകയും ചെയ്യുന്നു.
തോൽവി ഉറപ്പാക്കിയ ഘട്ടത്തിൽ കെമർ റോച്ചും മിഗ്വേൽ കമ്മിൻസും ചേർന്നു നടത്തിയ കണ്ണുംപൂട്ടിയുള്ള ആക്രമണമാണ് വിൻഡീസ് സ്കോർ 100ൽ എത്തിച്ചത്. 50 റൺസിനിടെ ഒൻപതു വിക്കറ്റ് നഷ്ടമാക്കി നാണംകെട്ട തോൽവിയിലേക്കു നീങ്ങിയ വിൻഡീസിന്, പത്താം വിക്കറ്റിൽ റോച്ച്–കമ്മിൻസ് സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് ആശ്വാസമേകിയത്. റോച്ച് 31 പന്തിൽ ഒരു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 38 റൺസെടുത്ത് ഏറ്റവുമൊടുവിൽ പുറത്തായി. ഒന്നാം ഇന്നിങ്സിൽ ഒന്നര മണിക്കൂറിലധികം ക്രീസിൽനിന്നിട്ടും അക്കൗണ്ടു തുറക്കാൻ സാധിക്കാതിരുന്ന കമ്മിൻസ്, ഇക്കുറി 22 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 19 റൺസോടെ പുറത്താകാതെനിന്നു. ഇവർക്കു പുറമെ വിൻഡീസ് നിരയിൽ രണ്ടക്കത്തിലെത്തിയത് ഒരേയൊരാൾ. 29 പന്തിൽ 12 റൺസെടുത്ത റോസ്റ്റൻ ചേസ്
What's Your Reaction?