ആമസോൺ മഴക്കാടുകളിലെ കാട്ടുതീ; സഹായഹസ്തവുമായി ജി-7 ഉച്ചക്കോടി

ആമസോൺ മഴക്കാടുകളില്‍ കാട്ടുതീയുണ്ടായ രാജ്യങ്ങളെ സഹായിക്കാൻ ജി ഏഴ് ഉച്ചകോടി തീരുമാനിച്ചതായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. യൂറോപ്യൻ രാജ്യങ്ങള്‍ ഉപരോധ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന്‍ കാട്ടുതീ അണയ്ക്കാൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസൊനാരോ സൈന്യത്തെ അയച്ചിരുന്നു.

Aug 26, 2019 - 17:35
 0

ആമസോൺ കാടുകളിൽ നൂറിലധികം സ്ഥലത്ത് വീണ്ടും തീ കണ്ടുവെന്ന് റിപ്പോർട്ടുകളുണ്ട്. ബ്രസീൽ സ്പേസ് റിസേർച്ച് സെന്‍റർ പുറത്തുവിട്ട കണക്ക് പ്രകാരം 1,200 പുതിയ സ്ഥലങ്ങളിലാണ് തീ കണ്ടെത്തിയത്. 

വെള്ളിയാഴ്ച മുതലാണ് യുഎസിന്‍റെ സൂപ്പർ ടാങ്കറുകൾ ബൊളീവിയ -  ബ്രസീല്‍ അതിര്‍ത്തിയില്‍ എത്തിയത്. 76,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകള്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ ജലവര്‍ഷം നടത്തി.

ആമസോണിലെ കാട്ടുതീ രാജ്യാന്തര പ്രശ്നമായി മാറിയെന്ന് ഇമ്മാനുവൽ മക്രോ പറഞ്ഞിരുന്നു. കാട്ടുതീ ശക്തമായ ബ്രസീലിനും സമീപരാജ്യങ്ങൾക്കും സഹായം നൽകണമെന്നും വനവത്കരണത്തിന് സഹായിക്കണമെന്നും മാക്രോൺ ജി ഏഴ് ഉച്ചകോടിക്ക് മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു.
 
What's Your Reaction?

like

dislike

love

funny

angry

sad

wow