ഗവർണറല്ല, സര്‍വകലാശാലകളുടെ തലപ്പത്ത് ഇനി മുഖ്യമന്ത്രി; ബിൽ അവതരിപ്പിക്കാൻ പശ്ചിമ ബംഗാൾ

പശ്ചിമ ബംഗാളിൽ (West Bengal) സർവകലാശാല ചാൻസലർ (chancellor) പദവിയിൽനിന്ന് ഗവർണറെ (Governor) ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം

May 27, 2022 - 23:33
 0

പശ്ചിമ ബംഗാളിൽ (West Bengal) സർവകലാശാല ചാൻസലർ (chancellor) പദവിയിൽനിന്ന് ഗവർണറെ (Governor) ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം. പകരം മുഖ്യമന്ത്രിക്ക് ചാൻസലർ പദവി നൽകാനാണ് മന്ത്രിസഭ തീരുമാനം. വിദ്യാഭ്യാസ മന്ത്രി ബ്രാത്യ ബസു അവതരിപ്പിച്ച നിർദേശം മന്ത്രിസഭ അംഗീകരിക്കുകയായിരു‌ന്നു. ഇതോടെ ബംഗാളിലെ സർവകലാശാലകളുടെ ചാൻസലറായി മുഖ്യമന്ത്രി മമതാ ബാനർജി മാറും. നിലവിലുള്ള രീതിയനുസരിച്ച് ഗവർണറാണ് സംസ്ഥാനത്തെ ചാൻസലർ. ഈ സമ്പ്രദായത്തിനാണ് തൃണമൂൽ സർക്കാർ അന്ത്യം കുറിച്ചിരിക്കുന്നത്.

ഗവർണർ ജഗദീപ് ദാൻകറും സംസ്ഥാന സർക്കാറും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന പോരിനെ തുടർന്നാണ് സർക്കാർ തീരുമാനം. മന്ത്രിസഭാ തീരുമാനം നടപ്പാക്കാൻ സർക്കാർ നിയമസഭയിൽ ബിൽ പാസാക്കി നിലവിലെ നിയമം മാറ്റണം. ബിൽ പ്രാബല്യത്തിൽ വരാൻ ഗവർണറുടെ അനുമതിയും ആവശ്യമാണ്.

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറെ മാറ്റുന്നതിനുള്ള ബിൽ ആദ്യം നിയമസഭയിൽ പാസാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബിൽ പാസായിക്കഴിഞ്ഞാൽ, മാറ്റം ഒരു നിയമമായി ഭേദഗതി ചെയ്യുന്നതിനുള്ള അനുമതിക്കായി ഗവർണറുടെ ഓഫീസിലേക്ക് അയയ്ക്കും. ഗവർണറുടെ അനുമതി ലഭിച്ചില്ലെങ്കിൽ, ഗവർണറെ മാറ്റിക്കൊണ്ട് ഭേദഗതി നടപ്പാക്കി ഓർഡിനൻസ് പുറപ്പെടുവിക്കും, ” മന്ത്രി സഭയിലെ ഒരംഗം പറഞ്ഞു.

2010-ൽ പുഞ്ചി കമ്മീഷൻ ആണ് ഈ മാറ്റം ആദ്യമായി നിർദ്ദേശിച്ചത്. കഴിഞ്ഞ വർഷം, പശ്ചിമ ബംഗാളിലെ സർക്കാർ സർവ്വകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റണമെന്ന നിർദ്ദേശം വന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം ഗവർണറും ബംഗാൾ മുഖ്യമന്ത്രിയും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. ചാൻസലറെ (ഗവർണർ) അവഗണിച്ച് പശ്ചിമ ബംഗാൾ സർക്കാർ സ്വന്തം നിലയിൽ വൈസ് ചാൻസലർമാരുടെ നിയമനം നടത്തുകയാണെന്ന് ആരോപണമുണ്ടായിരുന്നു.

തമിഴ്‌നാട്ടിൽ, ഗവർണറും എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരും തമ്മിലുള്ള തർക്കത്തെത്തുടർന്ന്, തമിഴ്‌നാട് യൂണിവേഴ്‌സിറ്റി നിയമങ്ങൾ (ഭേദഗതി) ആക്‌ട്, 2022, ചെന്നൈ യൂണിവേഴ്‌സിറ്റി ആക്‌ട്, 1923 (ചെന്നൈ യൂണിവേഴ്‌സിറ്റി ഭേദഗതി നിയമം, 2022) എന്നിവ പാസാക്കി. ഇത് അപൂർവമായ ഒരു പ്രതിഭാസമല്ലെന്നും ഗുജറാത്തിലും സർക്കാർ നടത്തുന്ന സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം സർക്കാരിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

English Summary: West Bengal State cabinet on Thursday decided to appoint West Bengal chief minister Mamata Banerjee as the Chancellor of all state government universities in the state replacing the governor. Education minister Bratya Basu placed the proposal that the state cabinet approved. The new approval will be brought to the state Assembly and will subsequently be amended as an act

What's Your Reaction?

like

dislike

love

funny

angry

sad

wow