നായയ്ക്ക് നടക്കാന്‍ ഡല്‍ഹിയില്‍ സ്റ്റേഡിയം ഒഴിപ്പിച്ചു; IAS ഓഫീസറെ ലഡാക്കിലേക്ക് സ്ഥലം മാറ്റി

വളർത്തു നായയ്ക്ക് (Pet Dog) നടക്കാൻ ഡല്‍ഹിയില്‍ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ഓഫിസറെ (IAS Officer) ലഡാക്കിലേക്ക് സ്ഥലം മാറ്റി. ഡല്‍ഹി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു സഞ്ജീവ് ഖിർവാറിന് (Sanjeev Khirwar) നേരെയാണ് നടപടി. ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും സ്ഥലം മാറ്റി. ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയമാണ് (Thyagraj Stadium) ഐഎഎസ് ഓഫിസർ ഒഴിപ്പിച്ചത്.

May 27, 2022 - 23:30
 0
നായയ്ക്ക് നടക്കാന്‍ ഡല്‍ഹിയില്‍ സ്റ്റേഡിയം ഒഴിപ്പിച്ചു; IAS ഓഫീസറെ ലഡാക്കിലേക്ക് സ്ഥലം മാറ്റി

വളർത്തു നായയ്ക്ക് (Pet Dog) നടക്കാൻ ഡല്‍ഹിയില്‍ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ഓഫിസറെ (IAS Officer)  ലഡാക്കിലേക്ക് സ്ഥലം മാറ്റി. ഡല്‍ഹി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു സഞ്ജീവ് ഖിർവാറിന് (Sanjeev Khirwar) നേരെയാണ് നടപടി.  ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും സ്ഥലം മാറ്റി.  ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയമാണ് (Thyagraj Stadium) ഐഎഎസ് ഓഫിസർ ഒഴിപ്പിച്ചത്. സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.  സഞ്ജീവ് ഖിർവാറും ഭാര്യ റിങ്കു ദുഗ്ഗയും ത്യാഗരാജ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നയുടനെ ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ എക്സ്പ്രസാണ് സംഭവം  റിപ്പോർട്ട് ചെയ്തത്.

സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കായികതാരങ്ങളോടും പരിശീലകരോടും പതിവിലും നേരത്തെ, വൈകുന്നേരം ഏഴിന് പരിശീലനം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടതോടെ‌യാണ് സംഭവം വിവാദമായത്. താരങ്ങളും പരിശീലകരുമാണ് എതിർപ്പുമായി രം​ഗത്തെത്തിയത്. ഐഎഎസ് ഓഫിസറുടെ നായയ്ക്ക് നടക്കാനാണ് തങ്ങളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുന്നതെന്ന് ഇവർ ആരോപിച്ചു.

എന്നാൽ, കായികതാരങ്ങളുടെ ആരോപണം സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റർ അജിത് ചൗധരി നിഷേധിച്ചു. പരിശീലനം നൽകാനുള്ള ഔദ്യോഗിക സമയം വൈകിട്ട് ഏഴ് മണി വരെയാണെന്നും അതിന് ശേഷം കായിക താരങ്ങളും പരിശീലകരും മൈതാനം വിട്ടുപോകുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഐ‌എ‌എസ് ഉദ്യോഗസ്ഥന്റെ നടപടികൾ വിവാദമായതിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ദേശീയ തലസ്ഥാനത്തെ എല്ലാ സ്റ്റേഡിയങ്ങളും കായികതാരങ്ങൾക്കും പരിശീലകർക്കും വേണ്ടി രാത്രി 10 മണി വരെ തുറന്നുകൊടുക്കാൻ ഉത്തരവിട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow