വിജയ് ബാബുവിനെതിരെ നടപടിയില്ല; AMMA ഐസിയിൽ നിന്ന് മാല പാർവതി രാജിവെച്ചു
നടിയെ ബലാത്സംഗ ചെയ്ത കേസിൽ പ്രതിയായ നടനും നിർമാതാവുമായി വിജയ് ബാബുവിനെ AMMAയിൽ നിന്ന് പുറത്താക്കത്തിൽ സംഘടനയ്ക്കുള്ളിൽ തർക്കം രൂക്ഷമാകുന്നു. നടനെതിരെ നടപടിക്ക് ശുപാർശ ചെയ്ത പാരതി പരിഹാര സമിതിയുടെ നിർദേശത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി മുഖവിലയ്ക്കെടുത്തില്ലയെന്നാണ് ആക്ഷേപം. ഇതെ തുടർന്ന് ഇന്റേണൽ കമ്മിറ്റിയിൽ നിന്ന് മാല പാർവതി രാജിവെച്ചു. കൂടാതെ നിർവാഹക സമിതിയുടെ തീരുമാനത്തിൽ ഐസിയിലെ മറ്റ് അംഗങ്ങളും അമർഷം രേഖപ്പെടുത്തി.
മാറി നിൽക്കാൻ താൽപര്യം അറിയിച്ച് വിജയ് ബാബു കത്തയച്ച സാഹചര്യത്തിൽ നടനെതിരെ ഇപ്പോൾ നടപടി സ്വീകരിക്കേണ്ടെന്നാണ് എക്സിക്യൂട്ടീവിൽ ഒരു വിഭാഗം ഉന്നയിച്ച വാദം.
വിജയ് ബാബുവിനെതിരെ നടപടി സ്വീകരിച്ചാൽ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടി നേരിടുമെന്ന് യോഗത്തിൽ വാദം ഉയർന്നു
എന്നാൽ ബലാത്സംഗക്കേസിൽ പ്രതിയായ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് മറുവിഭാഗവും നിലപാട് സ്വീകരിച്ചു. വിജയ് ബാബുവിന്റെ കത്ത് വരുന്നതിന് മുൻപ് തന്നെ എക്സിക്യൂട്ടീവിൽ നിന്നും മാറ്റാൻ തീരുമാനിച്ചിലുന്നുവെന്ന് ശ്വേതാ മേനോൻ വ്യക്തമാക്കി.
ഏപ്രിൽ 27 ന് ചേർന്ന ഇന്റേണൽ കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഇതേ തുടര്‍ന്നാണ് എ എം എം എ നിര്‍വാഹക സമിതി യോഗം തീരുമാനമെടുത്തത്. ജയ് ബാബുവിന്റെ ആവശ്യപ്രകാരമാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നൊഴിവാക്കിയതെന്ന് പത്രിക്കുറിപ്പിലൂടെ അറിയിച്ചു. തന്നെ എക്സിക്യൂട്ടീവ് കമ്മറ്റയിൽ നിന്ന് മാറ്റി നിർത്താൻ ആവശ്യപ്പെട്ട് വിജയ് ബാബു AMMAയ്ക്ക് കത്തയിച്ചിരുന്നു. തുടർന്ന് ചർച്ച ചെയ്ത് വിജയ് ബാബുവിനെ AMMA എക്സിക്യൂട്ടീവ് കമ്മറ്റയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടിക്ക് അംഗീകാരം നൽകുകയായിരുന്നു.
What's Your Reaction?