ചൈനയ്ക്കെതിരെ പ്രത്യേക പ്രസിഡന്‍ഷ്യല്‍ അധികാരം; നിലപാടില്‍ നിന്ന് അമേരിക്ക പിന്നോട്ട്
ചൈനയ്ക്കെതിരെ പ്രത്യേക പ്രസിഡന്‍ഷ്യല്‍ അധികാരം പ്രയോഗിക്കുമെന്ന നിലപാടില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പിന്നോട്ട്. ചൈനയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന്
ചൈനയ്ക്കെതിരെ പ്രത്യേക പ്രസിഡന്‍ഷ്യല്‍ അധികാരം പ്രയോഗിക്കുമെന്ന നിലപാടില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പിന്നോട്ട്. ചൈനയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് ജി-7 ഉച്ചകോടിക്കിടെ ട്രംപ് പറഞ്ഞു. ധാരണയിലെത്താന്‍ ചൈനയാണ് കൂടുതല്‍ ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്‍റ് സൂചിപ്പിച്ചു.
നേരത്തെ ചൈനയെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുന്ന തരത്തില്‍ വ്യാപാരയുദ്ധം വര്‍ധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ വ്യാപാരയുദ്ധം മുറുകുന്നത് ആഗോളസാമ്പത്തിക മാന്ദ്യത്തിന് ആക്കം കൂട്ടുമെന്ന് ജി7 അംഗങ്ങള്‍ ആശങ്കപ്രകടിപ്പിച്ചു. ഉച്ചകോടിയുടെ രണ്ടാം ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായും ട്രംപ് ചര്‍ച്ചകള്‍ നടത്തി. ആതിഥേയനായ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പ്രത്യേക ക്ഷണിതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുക്കും. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ലോകത്തെ വൻശക്തി രാജ്യങ്ങളോട് പ്രധാനമന്ത്രി വ്യക്തമാക്കും. പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രധാനമന്ത്രി പ്രത്യേകം കൂടിക്കാഴ്ച്ച നടത്തും.
What's Your Reaction?