ജാതി സെൻസസ്: അനുകൂല തീരുമാനത്തിന് സി.പി.എമ്മിനുള്ളിൽ സമ്മർദം

Oct 17, 2023 - 15:08
 0

ജാതി സെൻസസിനോട് അനുകൂല നിലപാട് സ്വീകരിക്കാൻ സി.പി.എമ്മിനുള്ളിൽ സമ്മർദം. പാർട്ടിയുടെ വർഗ ബഹുജന സംഘടനയായ പട്ടികജാതി ക്ഷേമസമിതി(പി.കെ.എസ്.)യുടെ ജില്ലാ നേതൃയോഗങ്ങളിലാണ് ആവശ്യമുയരുന്നത്. പി.കെ.എസിന്റെ വിവിധ ജില്ലാ കമ്മിറ്റികളിലും നേതാക്കൾ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ജാതി സെൻസസിനായി സി.പി.എം. മുൻകൈയെടുക്കണമെന്നും കേരളത്തിൽ നടപ്പാക്കണമെന്നുമാണ് പി.കെ.എസ്. നേതൃയോഗങ്ങളിലെ അഭിപ്രായം.

 സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവും പി.കെ.എസ്. സംസ്ഥാന സെക്രട്ടറിയുമായ മുൻ എം.പി. കെ.സോമപ്രസാദ് ജാതി സെൻസസിനെ പരസ്യമായി അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തു ജാതി സെൻസസിന് പാർട്ടി അനുകൂലമാണെങ്കിലും കേരളത്തിലെ സാഹചര്യത്തിൽ തത്കാലം പരസ്യനിലപാട് വേണ്ടെന്ന അഭിപ്രായക്കാരാണ് ഒട്ടേറെ നേതാക്കൾ. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, കോരളത്തിൽ തത്‌കാലം ജാതി സെൻസസ് വേണ്ടെന്ന നിലപാടിലാണ് സി.പി.എം. നേതൃത്വവും സംസ്ഥാന സർക്കാരും. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നു പറയുന്നുണ്ടെങ്കിലും വൈകാരികപ്രശ്നമായതിനാലാണ് സി.പി.എം. എടുത്തുചാടിയുള്ള തീരുമാനങ്ങൾ ഒഴിവാക്കിയത്.

ഇതിനിടെയാണ് ജാതി സെൻസസ് അത്യാവശ്യമാണെന്ന അഭിപ്രായവുമായി സി.പി.എം. നേതാവ് രംഗത്തെത്തിയത്. ‘സുകുമാരൻ നായരും ജാതി സെൻസസും’ എന്ന തലക്കെട്ടിൽ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ കെ.സോമപ്രസാദ് ജാതി സെൻസസിനായി പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow