ഗ്രീന്‍ലാന്‍ഡില്‍ യുഎസ് കോൺസുലേറ്റ് തുറക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു
പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഗ്രീന്‍ലാന്‍ഡില്‍ യുഎസ് കോൺസുലേറ്റ് തുറക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. നോർത്ത് അമേരിക്കയ്ക്കും യൂറോപ്പിനും മധ്യേ പരന്ന് കിടക്കുന്ന
പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഗ്രീന്‍ലാന്‍ഡില്‍ യുഎസ് കോൺസുലേറ്റ് തുറക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. നോർത്ത് അമേരിക്കയ്ക്കും യൂറോപ്പിനും മധ്യേ പരന്ന് കിടക്കുന്ന ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഈ ഡാനിഷ് പ്രദേശത്ത് തന്ത്രപരവും സാമ്പത്തികവുമായ താൽപര്യം വർദ്ധിപ്പിക്കാനുള്ള ട്രംപിന്‍റെ നീക്കങ്ങളുടെ ഭാഗമാണിത്.
ആർട്ടിക് മേഖലയിലെ യുഎസ് സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായാണ് ന്യൂക്കിൽ കോൺസുലേറ്റ് പുനഃസ്ഥാപിക്കുന്നത് എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കോൺഗ്രസിന് അയച്ച കത്തിൽ പറയുന്നു. അസോസിയേറ്റഡ് പ്രസ്സാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ‘ആർട്ടിക് മേഖലയിലുടനീളം രാഷ്ട്രീയ,സാമ്പത്തിക,വാണിജ്യ ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിന് തന്ത്രപരമായ താൽപ്പര്യം യുഎസിനുണ്ട്’ എന്ന് സെനറ്റ് വിദേശകാര്യ സമിതിക്ക് അയച്ച കത്തിൽ പറയുന്നു.
ഡൊണാൾഡ് ട്രംപ്ഗ്രീൻലാൻഡ് വിലക്കു വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചതും ഡാനിഷ് സര്‍ക്കാര്‍ ഉടന്‍തന്നെ അത് നിരസിച്ചതും യുഎസും സഖ്യകക്ഷിയായ ഡെൻമാർക്കും തമ്മിലുള്ള നയതന്ത്ര തർക്കത്തിന് കാരണമായിരുന്നു. ട്രംപിന്‍റെ വാക്കുകളെ ‘അസംബന്ധം’ എന്നു വിശേഷിപ്പിച്ചഡാനിഷ് പ്രധാനമന്ത്രി മെറ്റി ഫ്രെഡറിക്‌സണ്‍ ദ്വീപ് വിട്ടുകൊടുക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍പോലും താല്‍പര്യമില്ലെന്നും പറഞ്ഞിരുന്നു. അതില്‍ പ്രകോപിതനായ ട്രംപ് ഫ്രഡറിക്‌സനുമായി നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയിൽ നിന്നും ഏകപക്ഷീയമായി പിന്മാറി.
എന്നാല്‍ പിന്നീട് ഫ്രെഡറിക്സനുമായി ഫോണില്‍ സംസാരിച്ചതായും, കാര്യങ്ങള്‍ വിശദമായി സംസാരിച്ചുവെന്നും ട്രംപ് പറഞ്ഞു. ‘സ്ഥിരമായ നയതന്ത്ര സാന്നിധ്യം സ്ഥാപിക്കുന്നതിലൂടെഗ്രീൻലാൻഡിലെ സമൂഹവുമായി ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കാനും അവിടെയുള്ള അമേരിക്കയുടെ സമ്പാദ്യങ്ങള്‍ സംരക്ഷിക്കാനും കഴിയുമെന്ന്’ കത്തിൽ പറയുന്നു.‘ആർട്ടിക് മേഖലയിലെ യുഎസ് സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ നിർണായക ഘടകമാണ് കോൺസുലേറ്റ് എന്നും, ഗ്രീൻലാന്റിലെ അമേരിക്കന്‍ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഫലപ്രദമായ വേദിയായി ഇത് പ്രവർത്തിക്കുമെന്നും’ അത് വ്യക്തമാക്കുന്നു.
What's Your Reaction?