കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി രാജിവെച്ചു; ഉപരാഷ്ട്രപതി സ്ഥാനാർഥിയാകുമെന്ന് സൂചന
കേന്ദ്ര മന്ത്രിമാരായ മുഖ്താര്‍ അബ്ബാസ് നഖ്വിയും (Mukhtar Abbas Naqvi) രാംചന്ദ്ര പ്രസാദ് സിംഗും (RCP Singh) രാജിവെച്ചു. ഇരുവരും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു രാജിക്കത്ത് കൈമാറി. ജൂലൈ 7ന് ഇരുവരുടെയും രാജ്യസഭയിലെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് രാജി.
കേന്ദ്ര മന്ത്രിമാരായ മുഖ്താര്‍ അബ്ബാസ് നഖ്വിയും (Mukhtar Abbas Naqvi) രാംചന്ദ്ര പ്രസാദ് സിംഗും (RCP Singh) രാജിവെച്ചു. ഇരുവരും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു രാജിക്കത്ത് കൈമാറി. ജൂലൈ 7ന് ഇരുവരുടെയും രാജ്യസഭയിലെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് രാജി. ബിജെപി നേതാവായ നഖ്‌വിക്കും ജെഡിയു നേതാവായ സിംഗിനും പാര്‍ട്ടികള്‍ വീണ്ടും രാജ്യസഭാ ടിക്കറ്റ് നല്‍കിയിരുന്നില്ല.
ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കേന്ദ്രന്യൂനപക്ഷകാര്യമന്ത്രിയായി നഖ്വിയുടെയും സിംഗിന്റെയും പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചതായും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കാബിനറ്റ് യോഗത്തിനു ശേഷം നഖ്വി ബിജെപി ആസ്ഥാനത്ത് എത്തി പാർട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി.
മുതിർന്ന ബിജെപി നേതാവായ നഖ്വി രാജ്യസഭാ ഉപനേതാവ് കൂടിയാണ്. ബിജെപിയുമായി പരിധി വിട്ട് അടുപ്പം കാണിക്കുന്നു എന്ന പേരിൽ ജെഡിയുവിനുള്ളിൽ ആര്‍സിപി സിംഗിനെതിരെ വലിയ വിമര്‍ശനമുണ്ടായിരുന്നു.
അതേസമയം മുഖ്താര്‍ അബ്ബാസ് നഖ്വി ഉപരാഷ്ട്രപതി സ്ഥാനാർഥിയായേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഭരണകക്ഷിയായ എൻഡിഎയിൽ നാല് പേരെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് സൂചന.
ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്‌തുള്ള എന്നിവരുടെ പേരുകൾ ബിജെപി നേതൃത്വം ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് സൂചന. പഞ്ചാബ് മുൻമുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പേരും സിഖ് സമുദായ പ്രാതിനിധ്യം എന്ന നിലയിൽ ചര്‍ച്ചയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യയുടെ 16-ാം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് ചൊവ്വാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനമനുസരിച്ച് ജൂലൈ 19 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
English Summary: Union Minister Mukhtar Abbas Naqvi and RCP Singh resigned on Wednesday and handed over their resignation letters to Prime Minister Narendra Modi as their tenure as Rajya Sabha MP ends on Thursday (July 7). Prime Minister Narendra Modi was learnt to have lauded both Naqvi and Singh for their contribution to the country and the people during Wednesday’s Cabinet meeting.
What's Your Reaction?