UAE Tourism | കോവിഡിനുശേഷം യുഎഇയിലെ വിനോദസഞ്ചാരമേഖല അഭിവൃദ്ധിയില്‍; ദിവസവും രാജ്യത്തെത്തുന്നത് ആയിരക്കണക്കിന് സഞ്ചാരികള്‍
കോവിഡ് മഹാമാരിക്ക് ശേഷം യുഎഇയിലെ വിനോദസഞ്ചാരമേഖല അഭിവൃദ്ധിയിലാണ്. ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് രാജ്യത്തെത്തുന്നത്. ദുബായ് വഴി വരുന്നവര്‍ തന്നെയാണ് കൂടുതലും. സഞ്ചാരികളില്‍ ഭൂരിഭാഗവും കുടുംബങ്ങളാണെന്നതും യുഎഇയെ ലോകം എങ്ങനെ സ്വീകരിക്കുന്നുവെന്നതിന് ഉത്തമ ദൃഷ്ടാന്തങ്ങളാണ്.
കോവിഡ് മഹാമാരിക്ക് ശേഷം യുഎഇയിലെ വിനോദസഞ്ചാരമേഖല അഭിവൃദ്ധിയിലാണ്. ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് രാജ്യത്തെത്തുന്നത്. ദുബായ് വഴി വരുന്നവര്‍ തന്നെയാണ് കൂടുതലും. സഞ്ചാരികളില്‍ ഭൂരിഭാഗവും കുടുംബങ്ങളാണെന്നതും യുഎഇയെ ലോകം എങ്ങനെ സ്വീകരിക്കുന്നുവെന്നതിന് ഉത്തമ ദൃഷ്ടാന്തങ്ങളാണ്.
അടുത്തിടെ യുഎഇയിലെത്തുന്ന സഞ്ചാരികളേറെയും ഇന്‍ഡ്യ, ആഫ്രികന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. ആഫ്രിക്ക ന്‍ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇടക്കാലത്ത് യുഎഇ നിയന്ത്രണമേര്‍പെടുത്തിയെങ്കിലും ഇപ്പോള്‍ അയവുവന്നിട്ടുണ്ട്. കേരളം, തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വടക്കേ ഇന്ത്യക്കാരും യുഎഇയിലേക്ക് ധാരാളമായി എത്തുന്നുണ്ടെന്ന് ദുബായിയിലെ ട്രാവല്‍, ടൂര്‍ ഏജന്‍സികളും പറയുന്നു.
ഇന്ത്യക്കാര്‍ക്ക് വിസാനടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്നതിനാല്‍ സഞ്ചാരികളുടെ ഇഷ്ടരാജ്യമായി യുഎഇ എന്നേ മാറിക്കഴിഞ്ഞു. കൂടാതെ അമേരിക്ക , യൂറോപ്, മധ്യേഷ്യ തുടങ്ങിയിടങ്ങളില്‍ നിന്നുള്ളവരും ദുബായ് വഴി വന്നു പോകുന്നു.
യുഎഇയിലെ ഹോട്ടലുകളെല്ലാം 75 ശതമാനവും വിനോദസഞ്ചാരികളാല്‍ നിബിഢമാണ്. 'ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂചര്‍' ആണ് സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ കാണാന്‍ തിരഞ്ഞെടുക്കുന്നത് . കൂടാതെ വേള്‍ഡ് വൈഡ്, ഡിസര്‍ട് സഫാരി എന്നിവ ആസ്വദിക്കുന്നവരും ചൂടുകാലമായതിനാല്‍ വാട്ടര്‍ പാര്‍ക്കുകള്‍ തിരഞ്ഞെടുക്കുന്നവരും ഒട്ടേറെയാണ്.
കുട്ടികള്‍ക്ക് ആസ്വദിക്കാനുള്ള ഡോള്‍ഫിനേറിയം സന്ദര്‍ശിക്കുന്നവരും കുറവല്ല. ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലും സഞ്ചാരികളുടെ തിരക്കുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ വാതായനങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നതോടെ ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്.
What's Your Reaction?