മീനിലെ മായം അറിയാം

വലിയ വില കൊടുത്തു മീൻ വാങ്ങുമ്പോൾ അഞ്ചു രൂപ കൂടി മുടക്കിയാൽ വാങ്ങിയ മീനിൽ മായം ചേർത്തിട്ടുണ്ടോ എന്നു കൂടി അറിയാം. മീൻ കേടുകൂടാതെയിരിക്കാൻ പ്രധാനമായും അമോണിയ, ഫോർമലിൻ എന്നിവയാണു ചേർക്കുന്നത്. അമോണിയ കൂടുതൽ ചേർത്ത ഐസ് ഉപയോഗിക്കുമ്പോൾ ഐസ് അലിഞ്ഞുപോകില്ല. ഇൗ അമോണിയ മീനിലും അതുവഴി ശരീരത്തിലും

Jun 28, 2018 - 21:27
 0
മീനിലെ മായം അറിയാം
വലിയ വില കൊടുത്തു മീൻ വാങ്ങുമ്പോൾ അഞ്ചു രൂപ കൂടി മുടക്കിയാൽ വാങ്ങിയ മീനിൽ മായം ചേർത്തിട്ടുണ്ടോ എന്നു കൂടി അറിയാം. മീൻ കേടുകൂടാതെയിരിക്കാൻ പ്രധാനമായും അമോണിയ, ഫോർമലിൻ എന്നിവയാണു ചേർക്കുന്നത്. അമോണിയ കൂടുതൽ ചേർത്ത ഐസ് ഉപയോഗിക്കുമ്പോൾ ഐസ് അലിഞ്ഞുപോകില്ല. ഇൗ അമോണിയ മീനിലും അതുവഴി ശരീരത്തിലും എത്തും. ഫോർമലിനും അങ്ങനെതന്നെ. ഇതു കണ്ടെത്താൻ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ച പേപ്പർ സ്ട്രിപ്പുകൾ അടുത്തയാഴ്ച വിപണിയിലെത്തും. MCDonalds CPS IN കിറ്റ് വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാൻ സിഫ്റ്റ് സ്വകാര്യ കമ്പനിയുമായി കരാറിലെത്തി. കിറ്റിലുള്ള സ്ട്രിപ്പ് മൽസ്യത്തിന്റെ പുറത്ത് പലഭാഗത്തായി മൂന്നുനാലു പ്രാവശ്യം ഉരസുകയാണു മായം കണ്ടെത്തലിനുള്ള ആദ്യ നടപടി. പിന്നെ ഇൗ സ്ട്രിപ്പിലേക്ക് കിറ്റിലെ ഒരു തുള്ളി രാസലായനി ഒഴിക്കുക. രണ്ടു മിനിറ്റ് കഴിയുമ്പോൾ സ്ട്രിപ്പിനു നിറം മാറ്റമില്ലെങ്കിലോ പച്ച നിറമാണെങ്കിലോ മീനിനു കുഴപ്പമില്ല.

നീല നിറം വന്നാൽ അമോണിയ ഉറപ്പ്. നീലനിറം എത്ര കടുത്തുവരുന്നുവോ അത്രയും കടുപ്പത്തിലാണ് അമോണിയാ പ്രയോഗം എന്നുറപ്പിക്കാം. ഫോർമലിൻ പരിശോധനയ്ക്ക് കിറ്റിലെ ബി അടയാളപ്പെടുത്തിയ കുപ്പിയിൽ എ അടയാളപ്പെടുത്തിയ കുപ്പിയിലെ ലായനി ഒഴിക്കുക. രണ്ടു മിനിറ്റ് നന്നായി കുലുക്കി യോജിപ്പിക്കുക. സ്ട്രിപ്പ് മൽസ്യത്തിനു മേൽ മൂന്നുനാലു വട്ടം ഉരസുക. സ്ട്രിപ്പിലേക്ക് ഒരു തുള്ളി രാസലായനി ഒഴിക്കുക. നിറം പച്ചയാണെങ്കിലോ നിറം മാറ്റമില്ലെങ്കിലോ ധൈര്യമായി ഉപയോഗിക്കാം. മായമില്ല. നീലയായാൽ ഫോർമലിൻ ഉണ്ട്. സിഫ്റ്റിലെ യുവ വനിതാ ശാസ്ത്രജ്ഞരായ ഡോ. എസ്.ജെ. ലാലി, ഇ.ആർ. പ്രിയ എന്നിവർ ചേർന്നാണു കിറ്റ് വികസിപ്പിച്ചെടുത്തത്

What's Your Reaction?

like

dislike

love

funny

angry

sad

wow