വയനാട് ചീരാലിൽ ഭീതിവിതച്ച കടുവ കൂട്ടിലായി; കുടുങ്ങിയത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ

ചീരാലിൽ ഭീതിവിതച്ച കടുവ കൂട്ടിലായി. പഴൂർ ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസ് പരിസരത്തേക്ക് മാറ്റി.

Oct 29, 2022 - 01:38
 0
വയനാട് ചീരാലിൽ ഭീതിവിതച്ച കടുവ കൂട്ടിലായി; കുടുങ്ങിയത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ

ചീരാലിൽ ഭീതിവിതച്ച കടുവ കൂട്ടിലായി. പഴൂർ ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസ് പരിസരത്തേക്ക് മാറ്റി. ചീരാലിൽ ഒരു മാസത്തിനിടെ 13 വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ വിപുലമായ സംഘം കടുവയ്ക്കായി തെരച്ചിൽ നടത്തിയിരുന്നു.

കടുവയെ കണ്ടെത്താൻ 18 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും മൂന്ന് കൂടുകൾ ഒരുക്കുകയും ചെയ്തിരുന്നു. കടുവയെ പിടികൂടാന്‍ കഴിയാത്തതിനെ തുടർന്ന് നാട്ടുകാർ‌ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കടുവ ആക്രമണത്തില്‍ വളർത്ത് മൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിച്ചതായി വയനാട് ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു.



വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ തന്നെ മയക്കുവെടിവച്ച് കടുവയെ പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ പത്തു സംഘങ്ങളായി നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.



ചീഫ് വെറ്റിനറി സർജൻ അരുണ് സക്കറിയയുടെ നേതൃത്വത്തിൽ മൂന്നംഗസംഘവും ആർആർടി ടീമും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. ഇതിനിടയിലാണ് കടുവ കുടുങ്ങിയത്

What's Your Reaction?

like

dislike

love

funny

angry

sad

wow