സിക്സറിൽ 'ഹിറ്റായി' രോഹിത് ശര്‍മ; സിക്സര്‍ നേട്ടത്തില്‍ യുവിയെ പിന്നിലാക്കി ഹിറ്റ്‌മാന്‍
ലോകകപ്പിലെ സിക്സർ നേട്ടത്തിൽ ഇന്ത്യൻ റെക്കോർഡ് സ്വന്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ. നെതര്‍ലൻഡിനെതിരായ മത്സരത്തില്‍ ഫോമിലേക്ക് തിരികെയെത്തിയ രോഹിത് ശർമ മൂന്നു സിക്സും നാലു ഫോറും ഉൾപ്പെടെ 53 റൺസെടുത്തിരുന്നു.
ലോകകപ്പിലെ സിക്സർ നേട്ടത്തിൽ ഇന്ത്യൻ റെക്കോർഡ് സ്വന്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ. നെതര്‍ലൻഡിനെതിരായ മത്സരത്തില്‍ ഫോമിലേക്ക് തിരികെയെത്തിയ രോഹിത് ശർമ മൂന്നു സിക്സും നാലു ഫോറും ഉൾപ്പെടെ 53 റൺസെടുത്തിരുന്നു.
പത്താം ഓവറില്‍ ബാസ് ഡി ലീഡിനെതിരെ സിക്സര്‍ നേടിയതോടെ ടി20 ലോകകപ്പില്‍ രോഹിത് നേടിയ സിക്സുകളുടെ എണ്ണം 34 ആയി. 33 സിക്സര്‍ നേടിയിട്ടുള്ള യുവരാജ് സിംഗിനെയാണ് രോഹിത് പിന്നിലാക്കിയത്.
24 സിക്സുകൾ നേടിയിട്ടുള്ള വിരാട് കോഹ്ലിയാണ് ഇന്ത്യൻ താരങ്ങളിൽ മൂന്നാം സ്ഥാനത്തുള്ളത്. ആദ്യ ടി20 ലോകകപ്പ് മുതല്‍ ഇന്ത്യക്കായി കളിക്കുന്ന രോഹിത് എട്ട് ടി20 ലോകകപ്പിലും ഇന്ത്യക്കായി കളിച്ച ഒരേയൊരു കളിക്കാരനുമാണ്.
ലോകകപ്പിലെ സിക്സര്‍ നേട്ടത്തില്‍ ഒന്നാമനായ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയലിന് അടുത്തൊന്നും ആരുമില്ല. 63 സിക്സുകളാണ് ഗെയ്ല്‍ ലോകകപ്പില്‍ നേടിയിട്ടുള്ളത്
നെതർലൻഡിനെതിരായ മത്സരത്തിൽ ഓപ്പണർ കെഎൽ രാഹുൽ നിരാശപ്പെടുത്തിയപ്പോൾ ക്യാപ്റ്റൻ രോഹിത്-കോഹ്ലി കൂട്ടുക്കെട്ട് മികച്ച പ്രകടനം കാഴ്ചവെച്ചു. 53 റണ്‍സെടുത്ത് രോഹിത് ഔട്ടാകുമ്പോൾ ക്രീസിലെത്തിയ സൂര്യകുമാര്‍ കോഹ്ലിയോടൊപ്പം ചേർന്ന് ടീം റണ്ണിന് വേഗം കൂട്ടി.
രണ്ടു സിക്സും മൂന്നു ഫോറും ഉൾപ്പെടെ 62 റൺസെടുത്ത് കോഹ്ലിയും 7 ഫോറും ഒരു സിക്സും ഉൾപ്പെടെ 51 റൺസെടുത്ത് സൂര്യകുമാർ യാദവും ടീം സ്കോർ 179ലേക്ക് ഉയർത്തി. പതിനഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 114 റണ്‍സിലെത്തിയിരുന്ന ഇന്ത്യ അവസാന അഞ്ചോവറില്‍ 65 റണ്‍സാണ് അടിച്ചെടുത്തത്.
What's Your Reaction?