അടുത്ത വര്‍ഷത്തോടെ കൊറോണ വൈറസ് ബാധ അവസാനിക്കും, പക്ഷേ… മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്‌സ്
അടുത്ത വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് കൊറോണ വൈറസ് ബാധ അവസാനിക്കുമെന്ന് മൈക്രോസോഫ്റ്റ് മുന്‍ മേധാവിയും ശതകോടീശ്വരനുമായ ബില്‍ ഗേറ്റ്‌സ്. പക്ഷേ, അതിനു മുന്‍പ് ദശലക്ഷക്കണക്കിനാളുകള്‍ മരിച്ചേക്കാമെന്നുമാണ് അദ്ദേഹത്തിന്റെ പുതിയ മുന്നറിയിപ്പ്.

ഈ മരണങ്ങളില്‍ പലതും കൊറോണ വൈറസ് മൂലമായിരിക്കില്ല, മറിച്ച് ഓരോ സ്ഥലത്തുമുള്ള ആരോഗ്യ സംവിധാനത്തിന്റെ അപര്യാപ്തത മൂലവും, തകരാറിലായിക്കൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥ മൂലവുമായിരിക്കും സംഭവിക്കുക എന്നും ഗേറ്റ്‌സ് പറയുന്നു.
ഈ രോഗത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെയും ഗൂഢാലോചനാ വാദക്കാര്‍ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ഇതു രണ്ടും വൈറസിനെ തളയ്ക്കുന്നതില്‍ തടസം സൃഷ്ടിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. പാവപ്പെട്ട രാജ്യങ്ങളില്‍ നിന്നു ലഭിക്കുന്ന കൃത്യതയില്ലാത്ത ഡേറ്റ അവിടങ്ങളില്‍ വൈറസ് ഏല്‍പ്പിക്കുന്ന ആഘാതത്തെത്തുറിച്ചുള്ള വ്യക്തമായ ചിത്രം കിട്ടുന്നതിന് തടസമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പട്ടിണിക്കെതിരെയുള്ള യുദ്ധത്തില്‍ കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് നേടിയത് കൊറോണാവൈറസിനു മുന്നില്‍ മനുഷ്യരാശി അടിയറവയ്ക്കുമെന്നും ഗേറ്റ്‌സ് പറയുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സമ്പന്ന രാജ്യങ്ങള്‍ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് വാക്സീന്‍ വാങ്ങി നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 2015ല്‍ തന്നെ ഇത്തരം ഒരു വൈറസ് വന്നേക്കാമെന്നും അതിനുളള മുന്നൊരുക്കം നടത്തണമെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞിരുന്നു.
What's Your Reaction?