വിയര്‍പ്പില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം.
വിയര്‍പ്പില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപകരണവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍. വിരൽ തുമ്പിൽ ഘടിപ്പിക്കാവുന്ന ചെറിയ ഉപകരണമാണിത്. കുറഞ്ഞ അളവിലുള്ള വൈദ്യുതി ഉത്പാദിപ്പിക്കാൻ ഈ ഉപകരണത്തിന് കഴിയും.
വിയര്‍പ്പില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപകരണവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍. വിരൽ തുമ്പിൽ ഘടിപ്പിക്കാവുന്ന ചെറിയ ഉപകരണമാണിത്. കുറഞ്ഞ അളവിലുള്ള വൈദ്യുതി ഉത്പാദിപ്പിക്കാൻ ഈ ഉപകരണത്തിന് കഴിയും. യുസി സാന്‍ ഡിയേഗോ ജേക്കബ്സ് സ്കൂള്‍ ഓഫ് എഞ്ചിനീയറിങിലെ ഏതാനും ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നിൽ. ഉറങ്ങുമ്പോഴോ മറ്റു ജോലികൾ ചെയ്യുമ്പോഴോ ഈ ഉപകരണം കയ്യിൽ ഘടിപ്പിക്കാം. വിയർത്തു തൂങ്ങിയാൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ തുടങ്ങും. ചെറിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ വൈദ്യുതി ഉപയോഗിക്കാം.
10 മണിക്കൂര്‍ നീളുന്ന ഉറക്കത്തില്‍ ഈ ഉപകരണം ധരിച്ചാല്‍ 400 മില്ലിജൂള്‍സ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കപ്പെടുക. കംപ്യൂട്ടര്‍ ടൈപ്പിംഗോ മൗസ് ഉപയോഗമോ പോലുള്ള പ്രവൃത്തികള്‍ ചെയ്യുമ്ബോള്‍ ഇത് ധരിച്ചാല്‍ ഒരു മണിക്കൂറില്‍ 30 മില്ലിജൂള്‍സ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടും.10 വിരലിലും ഈ ഉപകരണം ഘടിപ്പിച്ചാല്‍ പത്തിരട്ടി വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍.
What's Your Reaction?