സ്നേഹം വാരി വിതറി, സോഷ്യൽ മീഡിയ തിരിച്ചു നൽകിയത് ഒരു ബ്രാൻഡ് നെയിം; ഷെഫ് പിള്ളയുടെ കഥയിങ്ങനെ
സ്നേഹം വാരി വിതറിയാണ് ഷെഫ് സുരേഷ് പിള്ളയുടെ ഓരോ ചുവടുകളും. താഴെ തട്ടിൽ നിന്ന് നടന്നു വന്ന് വലിയ ഹോട്ടൽ ശ്രംഖലകളിൽ ഷെഫ് ആയി പ്രവർത്തിച്ച് ഇന്ന് സ്വന്തം സംരംഭവുമായി മുന്നോട്ട് പോവുകയാണ് സുരേഷ് പിള്ളയെന്ന ഷെഫ് പിള്ള.
സ്നേഹം വാരി വിതറിയാണ് ഷെഫ് സുരേഷ് പിള്ളയുടെ ഓരോ ചുവടുകളും. താഴെ തട്ടിൽ നിന്ന് നടന്നു വന്ന് വലിയ ഹോട്ടൽ ശ്രംഖലകളിൽ ഷെഫ് ആയി പ്രവർത്തിച്ച് ഇന്ന് സ്വന്തം സംരംഭവുമായി മുന്നോട്ട് പോവുകയാണ് സുരേഷ് പിള്ളയെന്ന ഷെഫ് പിള്ള. വീടിന് 20 മിനുട്ട് അപ്പുറം കൊല്ലം റാവീസിലെ ഉന്നത പദവിയിൽ നിന്ന് ജോലി രാജിവെച്ചാണ് സ്വന്തം സംരംഭമായ റസ്റ്റോറൻ്റ് ഷെഫ് പിള്ള അദ്ദേഹം ആരംഭിക്കുന്നത്. ബംഗളൂരുവിൽ തുടങ്ങി കൊച്ചിയിലും തൃശൂരിലുമെത്തി ദുബായിലേക്കും ദോഹയിലേക്കും കാനഡിയിലേക്കും വളരാനൊരുങ്ങുകയാണ് ഷെഫ് പിള്ളയുടെ സംരംഭം.
കൊച്ചി കപ്പൽ ശാലയിൽ നിന്നും പണി പൂർത്തിയായ വിക്രാന്തിൽ മുതിർന്ന നാവികസേനാ ഉദ്യോഗസ്ഥർക്കായി കപ്പിലിലെ അടുക്കളയിൽ പാലു കാച്ചിയ ശേഷം നിർവാണ ഉണ്ടാക്കി നൽകിയത് മലയാളികൾക്ക് ഏറ്റവും അഭിമാനകരമായ ഒരു നിമിഷമായിരുന്നു.
ബിസിനസിൽ പേഴ്‌സണല്‍ ബ്രാന്‍ഡിംഗ് പ്രധാനപ്പെട്ട കാര്യമാണെന്ന് ഷെഫ് പിള്ള അനുഭവത്തിലൂടെ പറയുന്നു. തനിക്ക് 'ഷെഫ് പിള്ള' എന്ന ബ്രാൻഡ് തനിയെ ലഭിച്ചതാണ്. സോഷ്യല്‍ മീഡിയയുടെ സപ്പോര്‍ട്ടാണ് ഈ ബ്രാൻഡിന് പിന്നിൽ. ആ കഥ അദ്ദേഹം പറയുന്നു. '' സുരേഷ് ശശിധരന്‍ പിള്ളയെന്നാണ് മുഴുവൻ പേര്. ബ്രിട്ടണിൽ സർനെയിമാണ് ഉപയോഗിക്കുന്നത്. അങ്ങനെ 2005 മുതല്‍ ലണ്ടനിലെ ജോലി കാലത്ത് 'പിള്ളെ' എന്നാണ് ഹോട്ടലിൽ വിളിച്ചു കൊണ്ടിരുന്നത്. പിന്നീട് ആ വിളി ഷെഫ് പിള്ള എന്നായി. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങുമ്പോൾ സുരേഷ് പിള്ള എന്ന പേര് ലഭിച്ചില്ല. അങ്ങനെയാണ് ആദ്യമായി ഷെഫ് പിള്ള എന്ന പേര് ഉപയോഗിക്കുന്നത്. പാഷന്‍ കൊണ്ട് അത് ബ്രാന്‍ഡായി മാറിയതാണ്'', ഷെഫ് പിള്ളയായ സുരേഷ് പിള്ള പറയുന്നു
വീട്ടിൽ നിന്ന് 20 മിനുട്ട് അകലെ കൊല്ലത്ത് റാവീസ് ഹോട്ടലിലെ ഉന്നത ജോലിയിൽ നിന്നാണ് ഷെഫ് പിള്ള റസ്റ്റോറന്റ് ബിസിനസ് രംഗത്തേക്ക് എത്തുന്നത്. കോര്‍പ്പറേറ്റ് ഷെഫ് ആയിരുന്നിടത്ത് നിന്ന് റാവീസിലെ കല്നറി ഡയറക്ടറായി. ജിവീത കാലം മുഴുവന്‍ നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള ജോലി ഉപേക്ഷിച്ചാണ് ഷെഫ് പിള്ള ബിസിനസിലേക്ക് എത്തുന്നത്. സുരക്ഷിത മേഖല ഭേദിച്ചുള്ള തീരുമാനമായിരുന്നു അത്. ഇപ്പോൾ 150 പേർ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നുണ്ട്. അടുത്ത മാസങ്ങളിലായി 500 ഓളം പേർക്ക് ജോലി നൽകാനും സാധിക്കും.
ഷെഫ് പിള്ള 25 വർഷത്തെ പരിചയത്തിന് ശേഷമാണ് ബിസിനസിലേക്ക് എത്തുന്നത്. ബിസിനസിനെ പറ്റി പഠിച്ച് സ്വയം റെഡിയായ ശേഷമാണ് അദ്ദേഹം ബിസിനസിലേക്ക് ഇറങ്ങുന്നത്. കോസ്റ്റിംഗ്, സ്റ്റാഫിംഗ് തുടങ്ങിയവ അനുഭവത്തിൽ നിന്ന് പഠിച്ചു. ബിസിനസുമായി ബന്ധപ്പെട്ട അടിത്തട്ടിലുള്ള കാര്യങ്ങൾ പഠിച്ചാൽ റിസ്ക് കുറഞ്ഞ് ബിസിനസ് മുന്നോട്ട് കൊണ്ടുപോകാം. അല്ലെങ്കിൽ ബിസിനസിന്റെ ഒരു ഘട്ടത്തിൽ കഷ്ടതയോടെ ഇത് പഠിക്കുമെന്ന് അദ്ദേഹം പറയുന്നു.
എങ്ങനെയാണ് റസ്റ്റോറൻ്റ് ബിസിനസ് ആരംഭിക്കുന്നത്? ഈ ചോദ്യവുമായി പലരും വിളിക്കാറുണ്ടെന്ന് ഷെഫ് പിള്ള പറയുന്നു. നല്ല കഴിവ് വേണ്ട ജോലിയാണിത്. സമൂഹത്തിൽ തന്നെ അംഗീകാരം ലഭിക്കുന്നവരാണ് റസ്റ്റോറൻ്റ് ഉടമകൾ. ഇതിനാൽ പലരും ഈ രംഗത്തേക്ക് ഇറങ്ങുന്നുണ്ട്. എന്നാൽ മുകളിൽ പറഞ്ഞ കഴിവ് ഇവിടെ പ്രധാനമാണ്. ''ഫുഡ് ഉണ്ടാക്കാന്‍ ആര്‍ക്കും പറ്റും. വീട്ടിൽ നാലോ അഞ്ചോ പേർക്ക് ഭക്ഷണം ഉണ്ടാക്കുന്നത് പോലെയല്ല റസ്റ്റോറന്റിൽ ഉണ്ടാക്കുന്നത്. റസ്റ്റോറന്റില്‍ പല സമയത്ത് തല തരത്തിലുള്ള ഭക്ഷണം നിരന്തരം ഉണ്ടാക്കണം. ഇതിനൊരു സ്‌കില്‍ ആണ്. വൈദ്ഗ്ദ്യമുള്ള തൊഴിലാളികൾ കുറവുള്ള സമയത്ത്, അവർക്ക് ഡിമാന്റ് കൂടുതലുള്ള സമയത്ത് ഇത് മാനേജ് ചെയ്യുക എന്നത് പ്രധാന കാര്യമാണ്'' അദ്ദേഹം പറയുന്നു.
ബിസിനസിലെ പറ്റി പഠിച്ചവർക്ക് ആരംഭിച്ചാൽ നല്ല ലാഭമുണ്ടാക്കാൻ പറ്റുന്നയിടമാണ് റസ്റ്റോറന്റുകളെന്ന് അദ്ദേഹം അടിവരയിടുന്നു. ഭാര്യയും ഭർത്താവും ജോലി ചെയ്യുന്ന ഇടത്ത് ഭക്ഷണം പാകം ചെയ്യാൻ സമയം കുറവായിരിക്കും. ഇത്തരത്തിൽ ഭാവിയുള്ളൊരു ബിസിനസ് തന്നെയാണിത്. മാന്ദ്യകാലമാണ് ബിസിനസ് ആരംഭിക്കാൻ മികച്ച അവസരമെന്ന് അദ്ദേഹം വിലയിരുത്തുന്നു. വലിയ കമ്പനികൾ ചെറുതായി പിന്നോട്ടടിച്ച സമയത്ത് പുതിയ ആൾക്കാർക്ക് നല്ല രീതിയിൽ തുടങ്ങാൻ സാധിക്കും. നിലനിൽക്കുന്ന സാഹചര്യത്തെ മനസിലാക്കി ബജറ്റ് ചെയ്ത് ഇറങ്ങിയാൽ മാർക്കറ്റിൽ മുന്നേറാം. 2008ലെ മാന്ദ്യകാലത്ത് യുകെയിലെയും യുഎസിലും റസ്റ്റോറന്റ് ബിസിനസ് രംഗത്ത് ഈ രീതിയുണ്ടായിരുന്നെന്നാണ് അദ്ദേഹത്തിന്റെ വിശകലനം
What's Your Reaction?