റോ­ഡപകടങ്ങൾ‍ കു­റയ്ക്കാൻ സേഫ്​ റമദാൻ പദ്ധതി­യു­മാ­യി­ ഒമാ­ൻ

റോഡ് അപകടങ്ങൾ കു­റയ്ക്കാൻ 'സേഫ് റമദാ­ൻ­' പദ്ധതി­യു­മാ­യി­ ഒമാൻ റോഡ് സു­രക്ഷാ­ അസോ­സി­യേ­ഷൻ രംഗത്ത്. പദ്ധതി­യു­ടെ­ ഭാ­ഗമാ­യി­ ബോ­ധവൽക്കരണവും പരി­ശോ­ധനയും ശക്തമാ­ക്കി­

May 26, 2018 - 01:10
 0
റോ­ഡപകടങ്ങൾ‍ കു­റയ്ക്കാൻ സേഫ്​ റമദാൻ പദ്ധതി­യു­മാ­യി­ ഒമാ­ൻ

റമദാൻ മാ­സത്തിൽ റോഡ് അപകടങ്ങൾ കു­റയ്ക്കാൻ 'സേഫ് റമദാ­ൻ­' പദ്ധതി­യു­മാ­യി­ ഒമാൻ റോഡ് സു­രക്ഷാ­ അസോ­സി­യേ­ഷൻ രംഗത്ത്. പദ്ധതി­യു­ടെ­ ഭാ­ഗമാ­യി­ ബോ­ധവൽക്കരണവും പരി­ശോ­ധനയും ശക്തമാ­ക്കി­. റമദാൻ ദി­നങ്ങളിൽ വളരെ­ വൈ­കി­ ഉറങ്ങു­ന്നത് പകൽ­സമയം ശരീ­ര ക്ഷീ­ണത്തി­ന്­ കാ­രണമാ­കു­മെ­ന്നും ഇത് റോഡ് അപകടങ്ങൾ­ക്ക് സാ­ധ്യതകൾ ഏറെ­ ഉണ്ടാ­ക്കു­തി­നാൽ വാ­ഹനമോ­ടി­ക്കു­ന്നവർ ശരീ­രത്തിന് വേ­ണ്ടത്ര വി­ശ്രമം നൽ­കി­, റോ­ഡിൽ പൂ­ർ­ണ ജാ­ഗ്രത പാ­ലി­ക്കണമെ­ണമെ­ന്നും ഒമാൻ റോ­ഡ് സു­രക്ഷാ­ അസോ­സി­യേ­ഷൻ സി­.ഇ.ഒ അലി­ അൽ ബർ­വാ­നി­ ആവശ്യപ്പെ­ട്ടു­. ഇഫ്താർ സമയത്തിന് മു­ന്­പാ­യി­ ലക്ഷ്യസ്ഥാ­നത്ത് എത്തി­ച്ചേ­രു­വാൻ തി­രക്കു­പി­ടി­ച്ചും അമി­തവേ­ഗതയി­ലും വാ­ഹനമോ­ടി­ക്കു­ന്നത് അപകടത്തിന് വഴി­യൊ­രു­ക്കും. 2016 മു­തൽ­ക്കാണ്

'സേ­ഫ്റമദാൻ' എന്ന പദ്ധതി­യു­ടെ­ ഭാ­ഗമാ­യി­ ബോ­ധവൽ­ക്കരണം ഒമാ­നിൽ ശക്തമാ­ക്കി­യത്.എല്ലാ­ ദി­വസത്തെ­ ഇഫ്താ­റിന് മു­ന്­പാ­യി­ ദൃ­ശ്യ- ശ്രവ്യ മാ­ധ്യമങ്ങളി­ലൂ­ടെ­ വേ­ഗത കു­റച്ച് സു­രക്ഷി­തമാ­യി­ വാ­ഹനമോ­ടി­ക്കു­വാൻ പൊ­തു­ജനങ്ങൾ­ക്ക് പ്രത്യേ­ക നി­ർ­ദ്ദേ­ശങ്ങൾ നൽ­കി­വരു­ന്നു­ണ്ട്. 2016നേ­ക്കാൾ കു­റഞ്ഞ അപകടനി­രക്കാ­ണ്കഴി­ഞ്ഞ റമദാ­നിൽ രാ­ജ്യത്ത് റി­പ്പോ­ർ­ട്ട്ചെ­യ്‌തത്. ഈ വർ­ഷവും അപകടനി­രക്കിൽ ഗണ്യമാ­യ കു­റവു­ണ്ടാ­കു­മെ­ന്നാണ് വി­ലയി­രു­ത്തൽ.

 

What's Your Reaction?

like

dislike

love

funny

angry

sad

wow