യുഎഇയിലേക്ക് പ്രായപൂര്‍ത്തിയാകാത്തവരെ കൊണ്ടുപോകുന്നതില്‍ എയര്‍ ഇന്ത്യയുടെ പുതിയ നിബന്ധന
പ്രായപൂര്‍ത്തിയാകാത്തവരുടെ യുഎഇയിലേക്കുള്ള യാത്രക്ക് നിബന്ധനയുമായി എയര്‍ ഇന്ത്യ. 18 വയസോ അതില്‍ താഴെയോ പ്രായമുള്ളവര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി കത്ത് വേണം. ഒറ്റയ്ക്ക് യുഎഇയിലേക്ക് പോകുന്ന ഈ പ്രായക്കാര്‍ക്കാണ് മാതാപിതാക്കളുടെ അനുമതികത്ത് വേണ്ടത്.

ജൂണ്‍ ഒന്ന് മുതലാണ് പുതിയ നിബന്ധന നിലവില്‍ വന്നത്. മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കുന്നവര്‍ക്ക് ഈ രേഖയുടെ ആവശ്യമില്ല. കുട്ടികടത്ത് തടയുന്നതിനായി ദുബായ് പോലീസ് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ പുതിയ നടപടി സ്വീകരിച്ചത്.
ഇതിനായി പ്രത്യേക ഫോം ഉണ്ട്. മാതാപിതാക്കളെ കൊണ്ട് ഫോം പൂരിപ്പിച്ച ശേഷം ഇത് സമര്‍പ്പിച്ചാലേ യുഎഇയിലേക്ക് യാത്ര ചെയ്യാനാകൂ. നാട്ടിലെയും യുഎഇയില്‍ കുട്ടി എങ്ങോട്ട് പോകുന്നു എന്നുള്ള വിവരങ്ങളും വിശദമായി ഫോമില്‍ പൂരിപ്പിക്കണം. മാത്രമല്ല യുഎഇയില്‍ കുട്ടിയെ ആര് സ്വീകരിക്കുന്നു എന്ന വിവരവും നല്‍കണം. ബന്ധുക്കളുടെ കൂടെ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കും ഇത് നിര്‍ബന്ധമാണ്.
What's Your Reaction?