Dr. S Jayashankar's reply | കേന്ദ്ര പദ്ധതി വിലയിരുത്തേണ്ടത് കേന്ദ്രമന്ത്രിയുടെ ചുമതല ; മുഖ്യമന്ത്രിക്ക് മറുപടിയുമായി എസ് ജയശങ്കർ
കേന്ദ്രപദ്ധതികളുടെ പുരോഗതി കേന്ദ്രമന്ത്രിമാർ വിലയിരുത്തിയില്ലെങ്കിൽ അവരുടെ ജോലി അവർ കൃത്യമായി ചെയ്യുന്നില്ലെന്നു വേണം കരുതാൻ.
വിദേശകാര്യങ്ങൾ ശ്രദ്ദിക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ലൈഓവർ കാണാൻ വന്നതെന്തിന് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. തിരുവനന്തപുരത്ത് പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ഇതിന് മറുപടി പറഞ്ഞിരിക്കുകയാണ് കേന്ദ്രമന്ത്രി എസ് ജയശങ്കർ.
കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ വിലയിരുത്തേണ്ടത് മന്ത്രി എന്ന നിലയിൽ തൻറെ ഉത്തരവാദിത്തമാമെന്നും അതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രപദ്ധതികളുടെ പുരോഗതി കേന്ദ്രമന്ത്രിമാർ വിലയിരുത്തിയില്ലെങ്കിൽ അവരുടെ ജോലി അവർ കൃത്യമായി ചെയ്യുന്നില്ലെന്നു വേണം കരുതാൻ.
വികസനത്തെ രാഷ്ട്രീയവത്ക്കരിക്കരുത്. ജനങ്ങളെ കാണുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് എങ്ങനെ പറയാനാവുമെന്ന് അദ്ദേഹം ചോദിച്ചു.
വീടുകളിൽ വൈദ്യുതി വന്നതും കോളനികളിൽ പദ്ധതി വന്നതും വിലയിരുത്തുന്നത് രാഷ്ട്രീയമായി കാണുകയാണെങ്കിൽ അത് അവരുടെ കാഴ്ചപ്പാടാണ്.
രാഷ്ട്രീയത്തിലുപരിയായി വികസനത്തെ മനസിലാക്കുന്നവർക്ക് ഇതെല്ലാം മനസിലാവും. ഞങ്ങളതിനെ വികസനം എന്ന് വിളിക്കുന്നു ചിലർ അതിനെ രാഷ്ട്രീയം എന്നു വിളിക്കുന്നു. ഡോ. എസ് ജയശങ്കർ പറഞ്ഞു
What's Your Reaction?