കുറഞ്ഞ വിലയ്ക്ക് പിന്നിൽ 4 ക്യാമറകളുള്ള ഫോൺ, റെഡ്മി നോട്ട് 11 എസ്ഇ ഇന്ത്യയിലെത്തി

താങ്ങാനാവുന്ന വിലയ്ക്ക് വാങ്ങാവുന്ന നാലു ക്യാമറകളുള്ള റെഡ്മി ഫോൺ കൂടിയാണിത്. റെഡ്മി നോട്ട് 11 എസ്ഇയുടെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് ഇന്ത്യയിലെ വില 13,499 രൂപയാണ് വില.

Aug 28, 2022 - 01:38
Aug 28, 2022 - 01:39
 0
കുറഞ്ഞ വിലയ്ക്ക് പിന്നിൽ 4 ക്യാമറകളുള്ള ഫോൺ, റെഡ്മി നോട്ട് 11 എസ്ഇ ഇന്ത്യയിലെത്തി

ഷഓമിയുടെ സബ് ബ്രാൻഡായ റെഡ്മിയുടെ നോട്ട് സീരീസ‌ിലെ പുതിയ ഹാൻഡ്സെറ്റ് റെഡ്മി നോട്ട് 11 എസ്ഇ ( Redmi Note 11 SE) ഇന്ത്യയിലെത്തി. താങ്ങാനാവുന്ന വിലയ്ക്ക് വാങ്ങാവുന്ന നാലു ക്യാമറകളുള്ള റെഡ്മി ഫോൺ കൂടിയാണിത്. റെഡ്മി നോട്ട് 11 എസ്ഇയുടെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് ഇന്ത്യയിലെ വില 13,499 രൂപയാണ് വില. ഇത് മൂന്ന് നിറങ്ങളിൽ ലഭ്യമാണ് - കറുപ്പ്, വെള്ള, നീല. ഷഓമി സ്റ്റോറുകൾ, ഔദ്യോഗിക വെബ്സൈറ്റുകൾ, ഫ്ലിപ്കാർട്ട് വഴിയും വാങ്ങാം. ഓഗസ്റ്റ് 31 നാണ് ഫോൺ വിൽപന തുടങ്ങുന്നത്.

റെഡ്മി നോട്ട് 11 എസ്ഇ ഒരു ബജറ്റ് ഫോണായതിനാൽ 3.5 എംഎം ഓഡിയോ ജാക്ക് ഉണ്ട്. റെഡ്മി നോട്ട് 11 എസ്ഇ ബജറ്റ് അടിസ്ഥാനമാക്കിയുള്ള നിരവധി ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 13 മെഗാപിക്‌സൽ മുൻ ക്യാമറയ്‌ക്കായി ഹോൾ-പഞ്ച് കട്ട്‌ഔട്ട് സഹിതമാണ് ഫോൺ വരുന്നത്. ഡിസ്‌പ്ലേ 2400x1080 പിക്‌സൽ റെസലൂഷൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ റീഡിങ് മോഡ് 3.0, സൺലൈറ്റ് മോഡ് 2.0 തുടങ്ങിയ MIUI ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻനിര ടെസ്റ്റിങ്, ഇൻസ്പെക്ഷൻ, സർട്ടിഫിക്കേഷൻ കമ്പനിയായ എസ്ജിഎസ് സാക്ഷ്യപ്പെടുത്തിയ കുറഞ്ഞ നീല വെളിച്ചത്തിലാണ് സ്‌ക്രീൻ വരുന്നതെന്നും ഷഓമി അവകാശപ്പെടുന്നു.

റെഡ്മി നോട്ട് 11 എസ്ഇയിൽ 6ജിബി LPDDR4X റാമും 64 ജിബി UFS 2.2 സ്റ്റോറേജുമായി ജോടിയാക്കിയ മിഡിയടെക് ഹീലിയോ ജി95 പ്രോസസർ ആണ് പായ്ക്ക് ചെയ്തിരിക്കുന്നത്. 33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ആണ് ബാറ്ററി.

64 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് റെഡ്മി നോട്ട് 11 എസ്ഇയുടെ സവിശേഷത. പിന്നിൽ 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉണ്ട്. നൈറ്റ് മോഡ്, എഐ ബ്യൂട്ടിഫൈ, ബൊക്കെ, ഡെപ്ത് കൺട്രോൾ എന്നിവയുള്ള എഐ പോർട്രെയ്റ്റ് മോഡ് തുടങ്ങിയ മോഡുകൾക്കൊപ്പമാണ് ക്യാമറ ആപ്പ് വരുന്നത്. ഫിംഗർപ്രിന്റ് സെൻസർ, എഐ ഫേസ് അൺലോക്ക്, ഐപി53 റേറ്റിങ്, ഡ്യുവൽ-സിം കാർഡ് സ്ലോട്ട്, ഡ്യുവൽ-ബാൻഡ് വൈ-ഫൈ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

English Summary: Redmi Note 11 SE launched in India with 64MP quad cameras, priced at Rs 13,499

Redmi Note 10T

What's Your Reaction?

like

dislike

love

funny

angry

sad

wow