108 എംപി ക്യാമറ, ഇൻഫിനിക്സ് നോട്ട് 12 പ്രോ ഇന്ത്യയിലെത്തി

ചൈനീസ് ട്രാൻസ്‌ഷൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡിന്റെ ഏറ്റവും പുതിയ 4ജി സ്മാർട് ഫോൺ ഇൻഫിനിക്‌സ് നോട്ട് 12 പ്രോ (Infinix Note 12 Pro) ഇന്ത്യയിൽ.Smartphone. Gadget. Technology News.Mobile News

Aug 28, 2022 - 01:53
Aug 28, 2022 - 03:12
 0
108 എംപി ക്യാമറ, ഇൻഫിനിക്സ് നോട്ട് 12 പ്രോ ഇന്ത്യയിലെത്തി

ചൈനീസ് ട്രാൻസ്‌ഷൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡിന്റെ ഏറ്റവും പുതിയ 4ജി സ്മാർട് ഫോൺ ഇൻഫിനിക്‌സ് നോട്ട് 12 പ്രോ (Infinix Note 12 Pro) ഇന്ത്യയിൽ അവതരിപ്പിച്ചു. വാട്ടർഡ്രോപ്പ്-സ്റ്റൈൽ ഡിസ്പ്ലേ നോച്ചുമായാണ് ഇൻഫിനിക്സ് നോട്ട് 12 പ്രോ വരുന്നത്. 108 മെഗാപിക്സൽ സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ പിൻ ക്യാമറകളുമുണ്ട്. ഇൻഫിനിക്‌സ് നോട്ട് 12 പ്രോയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിലെ വില 16,999 രൂപയാണ്. ആൽപൈൻ വൈറ്റ്, ടസ്കാനി ബ്ലൂ, വോൾക്കാനിക് ഗ്രേ നിറങ്ങളിൽ വരുന്ന ഫോൺ സെപ്റ്റംബർ 1 മുതൽ ഫ്ലിപ്കാർട്ട് വഴി വാങ്ങാം.

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഇൻഫിനിക്‌സ് നോട്ട് 12 പ്രോ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള എക്സ്ഒഎസ് 10.6 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് (1,080 x 2,400 പിക്സലുകൾ) ഡിസ്‌പ്ലേയില്‍ 90 ഹെ‍ഡ്സ് റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാംപിൾ റേറ്റ്, 20:9 റേഷ്യോ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 8 ജിബി LPDDR4X റാമിനൊപ്പം ഒക്ടാകോർ 6എൻഎം മെഡിയടെക് ഡിമൻസിറ്റി ജി99 ആണ് പ്രോസസർ.

ഇൻഫിനിക്‌സ് നോട്ട് 12 പ്രോയിൽ 108 മെഗാപിക്‌സൽ സാംസങ് ഐസോസെൽ സെൻസറിനൊപ്പം 2 മെഗാപിക്‌സൽ ഡെപ്ത് സെൻസർ, എഐ ലെൻസ്, ക്വാഡ് എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് പായ്ക്ക് ചെയ്യുന്നു. മുൻവശത്ത് ഡ്യുവൽ എൽഇഡി ഫ്ലാഷോടു കൂടിയ 16 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഉള്ളത്. 256 ജിബി യുഎഫ്എസ് 2.2 ഇൻബിൽറ്റ് സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് 2 ടിബി വരെ വികസിപ്പിക്കാവുന്നതാണ്.

ആംബിയന്റ് ലൈറ്റ് സെൻസർ, ജി-സെൻസർ, ഗൈറോസ്കോപ്പ്, ഇ-കോമ്പസ്, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് പ്രധാന സെൻസറുകള്‍. ഫിംഗർപ്രിന്റ് സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിടിഎസ് സറൗണ്ട് സൗണ്ട് സപ്പോർട്ട് ഉള്ള ഡ്യുവൽ സ്പീക്കറുകൾ ആണ് ഇൻഫിനിക്സ് പായ്ക്ക് ചെയ്തിരിക്കുന്നത്. 33W ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഇൻഫിനിക്സ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.

English Summary: Infinix Note 12 Pro With 108-Megapixel Rear Camera Launched

Buy lenova Tab

What's Your Reaction?

like

dislike

love

funny

angry

sad

wow