എര്‍ദോഗൻ വീണ്ടും തുർക്കിയുടെ പ്രസിഡന്റ് പദവിയില്‍

തുര്‍ക്കിയില്‍ രണ്ടാംവട്ടവും അധികാരത്തിലേറി പ്രസിഡന്‍റ് തയീപ് എര്‍ദോഗന്‍. പാര്‍ലമെന്‍റിലും എര്‍ദോഗന്‍റെ പാര്‍ട്ടി ഭൂരിപക്ഷം നേടി. ജനാധിപത്യ തുര്‍ക്കിയില്‍ പ്രസിഡന്‍റിന്‍റെ അധികാരങ്ങള്‍ ഇരട്ടിയാക്കിയ ഭരണഘടനാഭേദഗതിക്കു ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇത്. തീവ്രവാദവും സാമ്പത്തിക

Jun 26, 2018 - 00:24
 0
എര്‍ദോഗൻ വീണ്ടും തുർക്കിയുടെ പ്രസിഡന്റ് പദവിയില്‍

ഇസ്തംബുൾ∙ തുര്‍ക്കിയില്‍ രണ്ടാംവട്ടവും അധികാരത്തിലേറി പ്രസിഡന്‍റ് തയീപ് എര്‍ദോഗന്‍. പാര്‍ലമെന്‍റിലും എര്‍ദോഗന്‍റെ പാര്‍ട്ടി ഭൂരിപക്ഷം നേടി. ജനാധിപത്യ തുര്‍ക്കിയില്‍ പ്രസിഡന്‍റിന്‍റെ അധികാരങ്ങള്‍ ഇരട്ടിയാക്കിയ ഭരണഘടനാഭേദഗതിക്കു ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇത്. തീവ്രവാദവും സാമ്പത്തിക പ്രതിസന്ധിയുമായിരുന്നു മുഖ്യവിഷയങ്ങള്‍. Swiggy CPA പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ 53% വോട്ടുനേടിയാണ് എര്‍ദോഗന്‍ രണ്ടാംവട്ടവും അധികാരത്തിലെത്തുന്നത്. തൊട്ടടുത്ത എതിരാളി മുഹ്റം ഐൻഷിക്ക് 31% വോട്ടുകളെ നേടാനായുള്ളൂ. പാര്‍ലമെന്‍റിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 42% വോട്ടോടെ പ്രസിഡന്‍റിന്‍റെ എ.കെ. പാര്‍ട്ടി ഒന്നാമതതെത്തി. പ്രധാന പ്രതിപക്ഷമായ സിഎച്ച്പിയ്ക്ക് 23% വോട്ടാണു ലഭിച്ചത്. തീവ്ര ഇസ‌്‌ലാമിക നിലപാടുകളുമായാണ് എര്‍ദൊഗാന്‍റെ പാര്‍ട്ടി ജനങ്ങള്‍ക്കിടയിലിറങ്ങിയത്. 11 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന എര്‍ദോഗന്‍ 2014ലാണ് ആദ്യം പ്രസിഡന്‍റായത്. 2016ലെ അട്ടിമറിശ്രമത്തെ അതിജീവിച്ച എര്‍ദോഗന്‍ ജഡ്ജിമാരും, ഉന്നതഉദ്യോഗസ്ഥരുമടക്കം ആയിരക്കണക്കിനു പേരെ തടവിലാക്കിയിരിക്കുകയാണ്. രാജ്യത്തെ ശത്രുക്കളില്‍നിന്നു രക്ഷിച്ചതായി തിരഞ്ഞെടുപ്പു വിജയത്തിനുശേഷം പ്രസിഡന്‍റ് പറഞ്ഞു. തോല്‍വി സമ്മതിക്കുവെന്നും തുര്‍ക്കിയില്‍ ജനാധിപത്യ പോരാട്ടങ്ങളുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. ഇസ്‌ലാമികരാജ്യം എന്ന ആശയത്തിൽ കേന്ദ്രീകരിച്ചാണ് എർദ്വാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഇസ്‌ലാമികവാദിയായ നെജ്മത്തിൻ എർബകാന്റെ വെൽഫെയർ പാർട്ടിയിൽ പ്രവർത്തിച്ച എർദോഗൻ, 1994 മാർച്ചിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇസ്തംബൂൾ നഗരസഭയിലേക്കു വിജയിക്കുകയും നഗരസഭയുടെ മേയറാവുകയും ചെയ്തു.

എർദോഗൻ മേയറായിരുന്ന കാലത്ത്, ഇസ്തംബൂളിൽ മുൻപത്തേതിനേക്കാളും മെച്ചപ്പെട്ട ഭരണം കാഴ്ച വച്ചു. നഗരത്തിന്റെ കടം പകുതിയായി കുറഞ്ഞു. ഒരു മരം നടൽ പദ്ധതിയിലൂടെ നഗരം കൂടുതൽ പച്ചപ്പുള്ളതാക്കി മാറ്റി. ലിഗ്നൈറ്റ് കൽക്കരിയുടെ ഉപയോഗം നിരോധിക്കുകയും ബസുകളിലും സബ്‌വേകളിലു, ട്രാംലൈനിലും മർദ്ദിതപ്രകൃതിവാതകം ഉപയോഗിച്ചു നഗരത്തിലെ മലിനീകരണത്തോതു ഗണ്യമായി കുറച്ചു. ഭക്ഷ്യസബ്സിഡി നൽകിയതിലൂടെ സമൂഹത്തിൽ താഴെക്കിടയിലുള്ളവരുടെയും പിന്തുണ പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി. നഗരഭരണത്തിൽ കാര്യമായ അഴിമതി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല.

1997 ഡിസംബറിൽ കുർദിഷ് മേഖലയിൽ നടത്തിയ ഒരു പ്രസംഗത്തിലൂടെ, മത-വംശീയവിദ്വേഷം പരത്തി എന്നാരോപിച്ച് 1998 ഏപ്രിലിൽ സ്റ്റേറ്റ് സെക്യൂരിറ്റി കോർട്ട് എർദോഗനെ കുറ്റക്കാരനായി കണ്ടെത്തി. സെപ്റ്റംബറിൽ സുപ്രീം കോടതി അദ്ദേഹത്തെ പത്തുമാസത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്നു വിലക്കുകയും ചെയ്തു. ഇപ്പോൾ രണ്ടാംവട്ടവും തുർക്കിയുടെ പ്രസിഡന്റ് പദത്തിലേക്കെത്തിരിയിരിക്കുകയാണ് എർദോഗാന്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow