ആന്ധ്രയില്‍ ഇനി സ്വകാര്യ ജോലികളും നാട്ടുകാര്‍ക്ക് തന്നെ ; ഇന്ത്യയില്‍ ആദ്യമായി തൊഴില്‍ സംവരണവുമായി ജഗ്‌മോഹന്‍ മന്ത്രിസഭ
സ്വകാര്യജോലികളായാലും നാട്ടുകാര്‍ക്ക് തന്നെ മുന്‍ഗണന കിട്ടുന്ന തൊഴില്‍ സംവരണവുമായി ആന്ധ്രയിലെ ജഗ്‌മോഹന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ 75 ശതമാനം സ്വകാര്യജോലികളിലും നാട്ടുകാരെ തന്നെ നിയോഗിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന നിയമം പാസ്സാക്കി. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സാമ്പത്തികം ഉള്‍പ്പെടെ ഒരു തരത്തിലുള്ള സഹായവും നല്‍കില്ല
സ്വകാര്യജോലികളായാലും നാട്ടുകാര്‍ക്ക് തന്നെ മുന്‍ഗണന കിട്ടുന്ന തൊഴില്‍ സംവരണവുമായി ആന്ധ്രയിലെ ജഗ്‌മോഹന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ 75 ശതമാനം സ്വകാര്യജോലികളിലും നാട്ടുകാരെ തന്നെ നിയോഗിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന നിയമം പാസ്സാക്കി. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സാമ്പത്തികം ഉള്‍പ്പെടെ ഒരു തരത്തിലുള്ള സഹായവും നല്‍കില്ല
തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇക്കാര്യം ജഗ്‌മോഹന്‍ റെഡ്ഡി വാഗ്ദാനം ചെയ്തിരുന്നതാണ്. എല്ലാ വിഭാഗങ്ങളിലുമുള്ള വ്യവസായ യൂണിറ്റുകള്‍, ഫാക്ടറികള്‍, സംയുക്ത സംരംഭങ്ങള്‍ പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ വരുന്ന പദ്ധതികള്‍ എന്നിവയിലെല്ലാം 75 ശതമാനം സംവരണം നാട്ടുകാര്‍ക്ക് നിര്‍ബ്ബന്ധമാക്കുന്ന ആന്ധ്രാപ്രദേശ് എംപ്‌ളോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്‌സ് ഇന്‍ ഇന്‍ഡസ്ട്രീസ്/ഫാക്ടറീസ് നിയമം 2019 തിങ്കളാഴ്ച ആന്ധ്രാ നിയമസഭ പാസ്സാക്കി. ഇത്തരത്തില്‍ ഒരു നിയമം പാസ്സാക്കുന്ന ആദ്യ സംസ്ഥാനമായി ഇതോടെ ആന്ധ്രാപ്രദേശ് മാറി.
സംസ്ഥാനത്തുള്ളവര്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്ന കാര്യം മിക്ക സംസ്ഥാനങ്ങളുടെയും പരിഗണനയില്‍ ഉണ്ടെങ്കിലൂം അത് നിയമമാക്കാനോ നടപടി സ്വീകരിക്കാനോ ഇതുവരെ ആരും തയ്യാറായിട്ടില്ല. സംസ്ഥാനങ്ങളിലെ വ്യവസായ മേഖലകളില്‍ നാട്ടുകാര്‍ക്ക് 70 ശതമാനം തൊഴില്‍ സംവരണം അനുവദിക്കുന്ന കമ്പനികള്‍ക്ക് മാത്രമായി സര്‍ക്കാര്‍ സംവിധാനങ്ങളും സാമ്പത്തീക സഹായങ്ങളും നിജപ്പെടുത്തുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ജൂലൈ 9 ന് പറഞ്ഞിരുന്നു. ഇത്തരം ആവശ്യങ്ങള്‍ കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ക്ക് മുന്നിലുമുണ്ട്.
പുതിയ തൊഴില്‍ സംവരണത്തില്‍ പ്രവര്‍ത്തി പരിചയക്കുറവ് പ്രശ്‌നമാക്കരുതെന്നും പറഞ്ഞിട്ടുണ്ട്. ജോലിക്കെടുക്കുന്ന നാട്ടുകാര്‍ക്ക് തൊഴിലില്‍ വൈദഗ്ദ്ധ്യം ഇല്ലാത്തവരാണെങ്കില്‍ അവര്‍ക്ക് വേണ്ട പരിശീലനവും കമ്പനികള്‍ തന്നെ നല്‍കണമെന്നും ഇതിനായി സര്‍ക്കാര്‍ സഹായവും ഉറപ്പാക്കണമെന്ന് നിയമത്തില്‍ പറയുന്നു. പണിയറിയാവുന്നവര്‍ ഇല്ലെന്ന കാരണം പറഞ്ഞ് നാട്ടുകാര്‍ക്ക് കമ്പനികള്‍ അവസരം നിഷേധിക്കുന്ന പ്രവണത ഒഴിവാക്കാനാണ് ഇത്.
അതേസമയം പെട്രോളിയം, മരുന്നു നിര്‍മ്മാണം, കല്‍ക്കരി, വളം, സിമന്റ് തുടങ്ങി ഒന്നാം പട്ടികയില്‍ വരുന്ന കമ്പനികളുടെ യൂണിറ്റുകളെ ഈ നിയമത്തില്‍ നിന്നും ഒഴഇവാക്കിയിട്ടുണ്ട്. തുടങ്ങി മൂന്ന് വര്‍ഷത്തിനകം കമ്പനി നിയമത്തിന്റെ പരിധിയില്‍ ആകും. ഇതിന് പിന്നാലെ ഓരോ മൂന്ന് മാസം കൂടുമ്പോഴും നിയമനം സംബന്ധിച്ച റിപ്പോര്‍ട്ട് നോഡല്‍ ഏജന്‍സിയെ അറിയിക്കണം. മലയാളികള്‍ ഉള്‍പ്പെടെ ആന്ധ്രയില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാനക്കാരെ നിയമം ബാധിച്ചേക്കും
What's Your Reaction?