5000 രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ മാറാം; ട്രഷറി നിയന്ത്രണമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നു; വ്യാജവാര്‍ത്തക്കെതിരെ ട്രഷറി ഡയറക്ടര്‍

May 29, 2024 - 11:22
 0
5000 രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ മാറാം; ട്രഷറി നിയന്ത്രണമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നു; വ്യാജവാര്‍ത്തക്കെതിരെ ട്രഷറി ഡയറക്ടര്‍

ട്രഷറിയില്‍ നിന്ന് 5000 രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ മാറുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വാര്‍ത്ത പൊതുജനങ്ങളെയും ഇടപാടുകാരെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ട്രഷറി ഡയറക്ടര്‍.

ഈ വാര്‍ത്ത പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പ്രചരിക്കുന്നുമുണ്ട്. മേയ് 28 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളൊന്നും ട്രഷറികള്‍ക്ക് നല്‍കിയിട്ടില്ലെന്നും ഡയറക്ടര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow