മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ കാര്‍ഡ് പെട്ടന്ന് ഒട്ടിച്ചില്ല; മൊബൈല്‍ കടയില്‍ കത്തിവീശി യുവാക്കള്‍
മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ കാര്‍ഡ് പെട്ടന്ന് ഒട്ടിച്ചില്ലെന്ന് ആരോപിച്ച് കടയില്‍ കയറി കത്തിവീശി യുവാക്കള്‍. തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡിലെ മൊബൈല്‍ കടയിലാണ് യുവാക്കള്‍ ഭീകരാന്തരീക്ഷം തീര്‍ത്തത്. ഇന്നലെ രാത്ര ഒന്‍പതോടെയാണ് സംഭവം.
യുവാക്കള്‍ കടയിലെത്തി മൊബൈലിന് സ്‌ക്രീന്‍ ഗാര്‍ഡ് ഒട്ടിക്കണമെന്ന് പറയുകയായിരുന്നു. ആദ്യം വന്നവരുടെ ഗ്ലാസ് ഒട്ടിക്കാനുണ്ടെന്നും അത് കഴിഞ്ഞ് ചെയ്യാമെന്നും കടയിലെ ജീവനക്കാരന്‍ പറഞ്ഞു. ഇതോടെയാണ് യുവാക്കള്‍ പ്രകോപിതരായി.
തുടര്‍ന്ന് കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
What's Your Reaction?