പ്രതിപക്ഷ പ്രതിഷേധം; ചോദ്യോത്തരവേള റദ്ദ് ചെയ്തു; ഒൻപത് മിനിറ്റിനുള്ളിൽ നിയമസഭ പിരിഞ്ഞു

Mar 17, 2023 - 19:49
 0
പ്രതിപക്ഷ പ്രതിഷേധം; ചോദ്യോത്തരവേള റദ്ദ് ചെയ്തു; ഒൻപത് മിനിറ്റിനുള്ളിൽ നിയമസഭ പിരിഞ്ഞു

നിയമസഭയിൽ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. കഴിഞ്ഞദിവസമുണ്ടായ സംഘർഷത്തിൽ  പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സഭയിൽ മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. പ്ലേക്കാർഡ്‌മായി പ്രതിപക്ഷം നടുതളത്തിൽ ഇറങ്ങി.

ചോദ്യോത്തര വേളക്കിടയിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. തുടർന്ന് സ്പീക്കർ  പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി. പ്രതിഷേധത്തെ തുടർന്ന് ചോദ്യോത്തരവേള റദ്ദ് ചെയ്തു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സഭാ നടപടികളുമായി സഹകരിക്കാത്തത് നിരാശാ ജനകമെന്ന് സ്പീക്കർ. ഒൻപത് മിനിറ്റ് മാത്രമാണ് സഭ നടന്നത്.

 

തുടർന്ന് സഭ പിരിഞ്ഞു. സഭ തിങ്കളാഴ്ച വീണ്ടും ചേരും. സമരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പുറത്തു കൂടി വ്യാപിപ്പിക്കാൻ ആലോചിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.  വാദികളായ ഏഴ് എംഎൽഎമാർ പ്രതികളായി എന്ന് സതീശൻ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow