ദക്ഷിണേന്ത്യയിൽ ഏറ്റവും അധികം മഴ നീലഗിരിയിൽ
ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തി തമിഴ്നാട്ടിൽ നീലഗിരി ജില്ലയിലെ അവലാൻചി മേഖല. 24 മണിക്കൂറിനിടെ ലഭിച്ചത് 911 മില്ലിമീറ്റർ മഴ. നീലഗിരി ജില്ലയിലെ 16 അണക്കെട്ടുകളും നിറഞ്ഞു.
ക്ഷിണേന്ത്യയിലെ ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തി തമിഴ്നാട്ടിൽ നീലഗിരി ജില്ലയിലെ അവലാൻചി മേഖല. 24 മണിക്കൂറിനിടെ ലഭിച്ചത് 911 മില്ലിമീറ്റർ മഴ. നീലഗിരി ജില്ലയിലെ 16 അണക്കെട്ടുകളും നിറഞ്ഞു
കർണാടകയിലെ കപില നദി കരകവിഞ്ഞ് നഞ്ചൻഗുഡ് മുങ്ങിയതോടെ മൈസൂരു-ഊട്ടി ദേശീയ പാത അടച്ചു. മൈസൂരുവിനെ കേരളവും തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. വയനാട്ടിലെ കനത്ത മഴയെ തുടർന്നു ബന്ദിപ്പൂർ വനത്തിലൂടെയുള്ള വാഹന ഗതാഗതവും നിരോധിച്ചു.
നാടുകാണി ചുരത്തിലും ഗൂഡല്ലൂർ – ബത്തേരി റോഡിലും ഗതാഗതം നിലച്ചു. ഊട്ടി – ഗൂഡല്ലൂർ റോഡിലെ പൈക്കാരയ്ക്കു സമീപം റോഡ് 100 മീറ്റർ നീളത്തിൽ രണ്ടായി പിളർന്ന നിലയിലാണ്. തമിഴ്നാട്ടിൽ കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ ജില്ലകളിലും കനത്ത മഴ തുടരുകയാണ്.
കർണാടകയിൽ കേരള അതിർത്തിയോടു ചേർന്നുള്ള മടിക്കേരിക്കടുത്ത് ബാഗമണ്ഡലത്ത് മലിയിടിഞ്ഞു കുടുംബത്തിലെ 5 പേർ മരിച്ചു.ദക്ഷിണകുടകിൽ മലയാളികളുടെ 320 വീടുൾപ്പെടെ 800 വീടുകൾ വെള്ളത്തിലായി. കർണാടകയിൽ മഴമരണം 19. ബെംഗളൂരു - മംഗളൂരു റെയിൽ പാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു.
മഹാരാഷ്ട്രയിലെ കോലാപുരിൽ 4 പേർ മരിച്ചു. ഒട്ടേറെ പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 2.85 ലക്ഷം പേരെ ഒഴിപ്പിച്ചു. പുണ-ബെംഗുളുരു ദേശീയപാതയിൽ ഗതാഗതം പുനഃരാരംഭിക്കാനായിട്ടില്ല.
മധ്യപ്രദേശിലെ നർമദാ നദിയിൽ അപകടരേഖയായ 123.28 മീറ്ററും പിന്നിട്ട് 7 മീറ്ററോളം ജലനിരപ്പുയർന്നു. നർമദാ സരോവർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തെ 1,000 പേരെ മാറ്റിപ്പാർപ്പിച്ചു.ഗുജറാത്തിൽ കനത്തമഴ തുടരുന്നു. 154 റോഡുകൾ അടച്ചു. സർദാർ സരോവർ ഡാമിന്റെ 30 ഷട്ടറുകളിൽ ഇരുപത്തിയാറും തുറന്നു.ഒഡിഷയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലും മഴ തുടരുന്നു. 3 പേർ മരിച്ചു.1.3 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു.
അതേസമയം, ഗോവയിൽ മഴ തെല്ലു ശമിച്ചു. എന്നാൽ കനത്ത നീരൊഴുക്കിൽ വടക്കൻ മേഖലയിൽ ജനജീവിതം ദുരിതത്തിൽ. ഗോവ–മഹാരാഷ്ട്ര അതിർത്തിയിലെ തില്ലേരി അണക്കെട്ട് തുറന്നതിനെ തുടർന്ന് 150 കുടുംബങ്ങളെ ഒഴിപ്പിച്ചു
What's Your Reaction?