Viral| 'ഞാനും അവളെ തേടുകയാണ്'; അവിവാഹിതനായ മന്ത്രിക്ക് ഗൂഗിൾ സേർച്ചിൽ ഭാര്യ; കമന്റുമായി ശാദി ഡോട്ട് കോം സ്ഥാപകൻ
ജനസംഖ്യാ വർധനവിനെക്കുറിച്ചുള്ള പരാമർശം നടത്തി നാഗാലാന്റ് (Nagaland) മന്ത്രി ടെംജെൻ ഇംന എലോങ്ങ് (Temjen Imna Along) കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം നേടിയിരുന്നു. ജനസംഖ്യ (Population) നിയന്ത്രിക്കണമെങ്കിൽ എന്നെപ്പോലെ അവിവാഹിതരായി തുടരൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ജനസംഖ്യാ വർധനവിനെക്കുറിച്ചുള്ള പരാമർശം നടത്തി നാഗാലാന്റ് (Nagaland) മന്ത്രി ടെംജെൻ ഇംന എലോങ്ങ് (Temjen Imna Along) കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം നേടിയിരുന്നു. ജനസംഖ്യ (Population) നിയന്ത്രിക്കണമെങ്കിൽ എന്നെപ്പോലെ അവിവാഹിതരായി തുടരൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ, ഗോത്രകാര്യ വകുപ്പുകളാണ് (Higher Education and Tribal Affairs) ടെംജെൻ ഇംന എലോങ്ങ് കൈകാര്യം ചെയ്യുന്നത്.
അദ്ദേഹത്തിന്റെ മറ്റൊരു ട്വീറ്റും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഗൂഗിൾ സേർച്ചിൽ തന്റെ പേര് തിരയുമ്പോൾ കാണിക്കുന്ന സേർച്ച് ഓപ്ഷനുകളെക്കുറിച്ചാണ് പോസ്റ്റ്. 'Temjen Imna Along wife' എന്നാണ് ഒരു സേർച്ച് ഓപ്ഷൻ. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചു കൊണ്ടാണ് മന്ത്രിയുടെ പോസ്റ്റ്. ''ഞാനും അവളെ അന്വേഷിക്കുകയാണ്'' എന്നാണ് സ്ക്രീൻഷോട്ടിനൊപ്പം എലോങ്ങ് കുറിച്ചത്.
ശാദി ഡോട്ട് കോം സ്ഥാപകൻ അനുപം മിത്തലും എലോങ്ങിന്റെ ട്വീറ്റിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ''ഉടൻ എന്തെങ്കിലും ചെയ്യണം'' '=എന്നാണ് അദ്ദേഹത്തിന്റെ കമന്റ്. ''സൽമാൻ ഭായ്‍യുടെ (സൽമാൻ ഖാൻ ) വിവാഹത്തിനായി കാത്തിരിക്കുന്നു'' എന്നാണ് ഇതിന് എലോങ്ങ് നൽകിയ മറുപടി. തുടർന്ന് അനുപം മിത്തൽ സൽമാൻ ഖാനെ ടാഗ് ചെയ്തിട്ടുമുണ്ട്.
ചെറിയ കണ്ണുകൾ ഉള്ളതിന്റെ ഗുണങ്ങളെക്കുറിച്ച് ടെംജെൻ ഇംന എലോങ്ങ് നടത്തിയ പ്രസംഗവും വൈറലായിരുന്നു. വടക്കുകിഴക്കൻ മേഖലയിലെ ആളുകൾക്ക് ചെറിയ കണ്ണുകളാണ് ഉള്ളത്. കണ്ണുകൾ ചെറുതാണെങ്കിലും നല്ല കാഴ്ചശക്തിയുണ്ട്. കണ്ണുകൾ ചെറുതായാൽ അകത്ത് പ്രവേശിക്കുന്ന അഴുക്കും പൊടിപടലങ്ങളും കുറവായിരിക്കും. ചില നീണ്ട പരിപാടികൾക്കിടെ അൽപം മയങ്ങുകയും ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞത്.
''ഈ ദിനത്തിൽ ജനസംഖ്യാ വർദ്ധനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നമുക്ക് അവബോധമുള്ളവരായിരിക്കാം. പ്രത്യുത്പാദനം സംബന്ധിച്ച കാര്യങ്ങളിൽ വിവേകത്തോടെ തിരഞ്ഞെടുപ്പുകൾ നടത്താം. അല്ലെങ്കിൽ എന്നെപ്പോലെ സിംഗിൾ ആയിരിക്കൂ. നമുക്കൊരുമിച്ച് സുസ്ഥിരമായ ഭാവിയിലേക്ക് സംഭാവന ചെയ്യാം'', എന്നായിരുന്നു ലോക ജനസംഖ്യാ ദിനത്തിൽ ടെംജെൻ ഇംന എലോങ്ങ് ട്വീറ്റ് ചെയ്തത്.
എല്ലാ വര്‍ഷവും ജൂലൈ 11നാണ് ലോകം ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ഭരണ സമിതിയാണ് 1989ല്‍ ലോകജനസംഖ്യാ ദിനത്തിന് തുടക്കം കുറിച്ചത്. അമിത ജനസംഖ്യ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തിക്കാട്ടുക, അമിത ജനസംഖ്യ മനുഷ്യരുടെ ആവാസവ്യവസ്ഥയെയും പുരോഗതിയെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് അവബോധം വളര്‍ത്തുക. കുടുംബാസൂത്രണം, ദാരിദ്ര്യം, ലൈംഗിക സമത്വം, മാതൃ ആരോഗ്യം, പൗരാവകാശങ്ങള്‍, പ്രസവിക്കുന്ന സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ആരോഗ്യപരമായ ആശങ്കകള്‍ എന്നിവയെക്കുറിച്ചെല്ലാം ചർച്ച ചെയ്യുക എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. ജനസംഖ്യയ്‌ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന ഓര്‍മ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകള്‍ ലോകത്തിനു നല്‍കിയ പാഠം.
What's Your Reaction?