തത്സമയ റിപ്പോർട്ടിങ്ങിനിടെ മുന്നിൽ നിന്ന പയ്യനെ തല്ലി മാധ്യമപ്രവർത്തക

അടുത്തതായി എന്താണ് പ്രതീക്ഷിക്കേണ്ടതെന്നറിയാതെയുള്ള തത്സമയ റിപ്പോർട്ടിംഗ് തികച്ചും വെല്ലുവിളി നിറഞ്ഞതാണ്. കഠിനമായ സാഹചര്യങ്ങൾക്കിടയിലും മിക്ക റിപ്പോർട്ടർമാരും ശാന്തരും സംയമനത്തോടെയും തങ്ങളുടെ ചുമതല നിർവഹിക്കുകയാണ് പതിവ്. എന്നാൽ പാകിസ്ഥാനിലെ ഒരു മാധ്യമ പ്രവർത്തകയ്ക്ക് ലൈവ് റിപ്പോർട്ടിംഗിനിടെ ശാന്തത നഷ്ടപ്പെട്ടു.

Jul 14, 2022 - 06:40
 0

അടുത്തതായി എന്താണ് പ്രതീക്ഷിക്കേണ്ടതെന്നറിയാതെയുള്ള തത്സമയ റിപ്പോർട്ടിംഗ് തികച്ചും വെല്ലുവിളി നിറഞ്ഞതാണ്. കഠിനമായ സാഹചര്യങ്ങൾക്കിടയിലും മിക്ക റിപ്പോർട്ടർമാരും ശാന്തരും സംയമനത്തോടെയും തങ്ങളുടെ ചുമതല നിർവഹിക്കുകയാണ് പതിവ്. എന്നാൽ പാകിസ്ഥാനിലെ ഒരു മാധ്യമ പ്രവർത്തകയ്ക്ക് ലൈവ് റിപ്പോർട്ടിംഗിനിടെ ശാന്തത നഷ്ടപ്പെട്ടു. തത്സമയ റിപ്പോർട്ടിങ്ങിനിടെ മുന്നിൽ നിന്ന പയ്യനെ തല്ലുകയായിരുന്നു ലാഹോർ രംഗിലെ മാധ്യമപ്രവർത്തക മൈറ ഹാഷ്മി. ഇതിന്റെ വിഡിയോ ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ബലിപെരുന്നാൾ ദിനത്തില്‍ ആഘോഷങ്ങളെക്കുറിച്ചുള്ള ലൈവ് റിപ്പോർട്ടിങ്ങിനിടെയാണ് സംഭവം.

സ്ത്രീകളുടെയും കുട്ടികളുടെയുമിടയിൽ നിന്നാണ് മാധ്യമപ്രവർത്തക റിപ്പോർട്ടിങ്ങ് നടത്തുന്നത്. ഇതിനിടയിൽ ഒരു പയ്യന്‍ മാധ്യമപ്രവർത്തകയുടെ മുന്നിൽ വന്നു നിൽക്കുകയും കൈ ഉയർത്തി മറ്റൊരാളോട് എന്തോ പറയുന്നതും കാണാം. എന്താണ് പറയുന്നതെന്ന് വിഡിയോയിൽ‌ വ്യക്തമല്ലെങ്കിലും ഇതിനു പിന്നാലെയാണ് പ്രകോപിതയായ മാധ്യമപ്രവർത്തക പയ്യന്റെ മുഖത്തടിക്കുന്നത്.

അഞ്ച് സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഏഴുലക്ഷത്തോളം പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. മാധ്യമപ്രവർത്തകയോട് മോശമായ തരത്തിൽ എന്തെങ്കിലും പറഞ്ഞതുകൊണ്ടാവും ഇങ്ങനെയൊരു പ്രതികരണമുണ്ടായതെന്ന് ഒരു വിഭാഗം പറയുമ്പോൾ തല്ലാനുള്ള അധികാരം ഇല്ലെന്ന് മറ്റൊരു കൂട്ടർ ചൂണ്ടിക്കാട്ടുന്നുണ്ട്. മോശമായ തരത്തിൽ സംസാരിച്ചതുകൊണ്ടാണ് താൻ തല്ലിയതെന്ന വിശദീകരണവുമായി മാധ്യമപ്രവർത്തക പിന്നീട് രംഗത്ത് വന്നു.

“അഭിമുഖത്തിനിടെ ഈ കുട്ടി ഒരു കുടുംബത്തെ ശല്യപ്പെടുത്തുകയായിരുന്നു, ഇത് കുടുംബത്തെ അസ്വസ്ഥരാക്കി. അവന്റെ പെരുമാറ്റം നല്ലതല്ലെന്ന് ഞാൻ ആദ്യം അവനോട് പറയാൻ ശ്രമിച്ചു, പക്ഷേ അത് ബധിര കർണങ്ങളിലാണ് പതിച്ചത്, അവൻ കുടുംബത്തെ കൂടുതൽ ബുദ്ധിമുട്ടിക്കുകയായിരുന്നു. അതിനാൽ, ആ കുട്ടിയുടെ പെരുമാറ്റം ഇനി വെച്ചുപൊറുപ്പിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു,” ഉറുദുവിലുള്ള മാധ്യമപ്രവർത്തകയുടെ കുറിപ്പ് തർജമ ചെയ്തുകൊണ്ടുകൊണ്ട് ജിയോ ടിവി റിപ്പോർട്ട് ചെയ്തു.

English Summary: One Woman journalist in Pakistan recently lost her cool. A viral video of the moment shows her hitting a young boy on air, and has triggered a serious debate online. Journalist Maira Hashmi of Lahore Rang was reporting on the Eid al-Adha festival, surrounded by several people, at a public park. While she was talking on camera, suddenly an arm with a bottle was caught on camera. Seconds later, the visibly irked reporter was seen slapping an unidentified teenager before the video ended abruptly.

What's Your Reaction?

like

dislike

love

funny

angry

sad

wow