'മര്യാദയില്ലാത്ത മുഖ്യമന്ത്രി'; പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിനിടെയുള്ള കെജ്‌രിവാളിന്റെ പെരുമാറ്റത്തെ വിമർശിച്ച് BJP
പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) വിളിച്ചുചേർത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ കോവിഡ് അവലോകന യോഗത്തിനിടെ (Covid Review Meet) അലസഭാവത്തിൽ ഇരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ (Arvind Kejriwal) വിമർശിച്ച് ബിജെപി (BJP). പ്രധാനമന്ത്രി യോഗത്തിൽ സംബന്ധിച്ചവരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, അലസഭാവത്തിൽ ഇരിക്കുന്ന കെജ്‌രിവാളിന്റെ വീഡിയോ ബിജെപി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇരുകൈകളും തലയ്ക്ക് പിന്നിലായി കസേരയിൽ ചേർത്തുപിടിച്ച് കൊണ്ട് കെജ്‌രിവാൾ യോഗത്തിൽ ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
'ഡല്‍ഹിയുടെ മര്യാദയില്ലാത്ത മുഖ്യമന്ത്രി' എന്ന ക്യാപ്ഷനോട് കൂടിയാണ് ബിജെപി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, വിഷയത്തിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളോ ആം ആദ്മി പാര്‍ട്ടിയോ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.
രാജ്യത്ത് കോവിഡ് (Covid 19) വ്യാപനം തുടരുന്ന സാഹചര്യത്തിൽ മഹാമാരിയുടെ നാലാം തരംഗ ഭീഷണി മുന്നിൽക്കണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. ഡല്‍ഹിയില്‍ ഉള്‍പ്പെടെ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേർത്തത്. രാജ്യത്ത് കഴിഞ്ഞ ദിവസം 2527 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
0.56 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ തലസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പ്രതിദിന കൊവിഡ് കേസുകളിലുണ്ടായ വര്‍ധനയെ തുടര്‍ന്ന് ഡല്‍ഹിയിലും ചെന്നൈയിലും മാസ്‌ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു.
മഹാരാഷ്ട്രയില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനുള്ള യോഗം അടുത്ത ആഴ്ച ആദ്യം ചേരും. തമിഴ്‌നാട്ടില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ ഈടാക്കാനും സംസ്ഥാനത്തുടനീളം നിയമം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
Also read- Mask| സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി; ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും
പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴ ഈടാക്കുമെന്ന് പ്രിന്‍സിപ്പല്‍ ഹെല്‍ത്ത് സെക്രട്ടറി ജെ രാധാകൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നു വരികയാണ്.
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിക്കു പുറമെ പഞ്ചാബിലും മാസ്‌ക്കുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനുള്ള യോഗം അടുത്ത ആഴ്ച ആദ്യം ചേരും.
What's Your Reaction?