ടൈറ്റാനിയം തൊഴിൽതട്ടിപ്പ് കേസിലെ മുഖ്യപ്രതി ശ്യാംലാൽ പിടിയിൽ

Jan 1, 2023 - 00:26
 0
ടൈറ്റാനിയം തൊഴിൽതട്ടിപ്പ് കേസിലെ മുഖ്യപ്രതി ശ്യാംലാൽ പിടിയിൽ

ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയെ അന്വേഷണ സംഘം പിടികൂടി. ഇന്ന് പുലർച്ചെയോടെയാണ് പ്രത്യേക അന്വേഷണ സംഘം ശ്യാംലാൽ എന്നയാളെ പിടികൂടിയത്. ശ്യാംലാലിനെ അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്. ഉദ്യോഗാര്‍ഥികളെ ടൈറ്റാനിയത്തില്‍ അഭിമുഖത്തിനായി എത്തിച്ചത് ശ്യാംലാല്‍ ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ടൈറ്റാനിയം ജോലി തട്ടിപ്പുമായി രജിസ്റ്റര്‍ ചെയ്ത 14 കേസിലും പ്രതിയാണ് ശ്യാംലാല്‍.

കഴിഞ്ഞ ദിവസം തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനായ കമ്പനി ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പി ഉള്‍പ്പെടെയുള്ള നാല് പേര്‍ക്കൊപ്പം ശ്യാംലാൽ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാല്‍ ഹര്‍ജി കോടതി ജനുവരി അഞ്ചിലേക്ക് മാറ്റി. പ്രതികളെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനും പൊലീസ് തീരുമാനിച്ചിരുന്നു. അതിനിടെയാണ് ശ്യാംലാൽ പിടിയിലായത്.

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് നിരവധി പേരിൽ നിന്ന് പണം തട്ടിയത്. കേസിലെ മുഖ്യപ്രതിയായ ദിവ്യ ജ്യോതി എന്ന ദിവ്യ നായർ ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെ കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു.

വേളിയിലെ ടൈറ്റാനിയം പ്ലാന്റില്‍ കെമിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും ദിവ്യ നായരും സംഘവും കോടികള്‍ തട്ടിയെടുത്തതായാണ് പരാതി. ദിവ്യയ്ക്കും ശ്യാംലാലിനും പുറമെ ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്, ടൈറ്റാനിയം ലീഗല്‍ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരന്‍ തമ്പി, ഇയാളുടെ സുഹൃത്തുക്കളായ പ്രേംകുമാര്‍, എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow