നേതാക്കള്‍ക്ക് പ്രധാനം സ്വന്തം താത്പര്യങ്ങള്‍; ഹരിയാനയിലെ പരാജയത്തില്‍ നേതാക്കളെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയ്ക്ക് കാരണം നേതാക്കളെന്ന് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്കെതിരെ നിലപാടുമായി രംഗത്തെത്തിയത്. സംസ്ഥാനത്ത് നേതാക്കള്‍ അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചതാണ് തോല്‍വിയ്ക്ക് കാരണമായി രാഹുല്‍ ആരോപിക്കുന്നത്.
നേതാക്കള്‍ ആദ്യ പരിഗണന സ്വന്തം താത്പര്യത്തിനും പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് രണ്ടാം സ്ഥാനവും നല്‍കിയെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. ആകെ സീറ്റുകളായ 90ല്‍ 74 സീറ്റുകളും ബൂപേന്ദര്‍ സിംഗ് ഹൂഡയുടെ വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയത് സംസ്ഥാനത്ത് തിരിച്ചടി നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലായിരുന്നു യോഗം ചേര്‍ന്നത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനായി അന്വേഷണ സമിതി രൂപീകരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു.
അതേസമയം വോട്ടിംഗ് മെഷീനിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരിശോധിക്കാന്‍ സാങ്കേതിക വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് പഠനസമിതി രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി
What's Your Reaction?