ലബനനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു; 117 പേർക്ക് പരിക്ക്
ലബനനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സെൻട്രൽ ബെയ്റൂട്ടിൽ ഹിസ്ബുല്ലയെ ലക്ഷ്യമിയിട്ടായിരുന്നു വ്യോമാക്രമണം. അതേസമയം, ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രണ്ട് കപ്പലുകൾക്കെതിരെ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു. കഴിഞ്ഞ ദിവസം ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു.
ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന റുഫൈദ സ്‌കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. 50 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അതേസമയം മരണസംഖ്യ ഇനിയും ഉയരുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
What's Your Reaction?