ആൻഡ്രോയ്‌ഡ് ഫോൺ: ഒരു കോടിയിലേറെ ഫോണുകള്‍ ട്രാപ്പിലാക്കി മാല്‍വെയര്‍ | Android phone: More than one crore phones are trapped by malware
കോടിക്കണക്കിന് ആൻഡ്രോയ്‌ഡ് ഫോണുകൾക്ക് പണി കൊടുത്തിരിക്കുകയാണ് നെക്രോ മാൽവെയർ( Android phone: More than one crore phones are trapped by malware). മോഡിഫൈ ചെയ്ത ഗെയിമുകളിലൂടെയും ആപ്പുകളിലൂടെയുമാണ് ഇത് പ്രചരിക്കുന്നത്. 1.1 കോടിയിലേറെ ആൻഡ്രോയ്‌ഡ് സ്‌മാര്‍ട്ട്‌ഫോണുകളെ ഈ മാൽവെയർ ബാധിച്ചുവെന്നാണ് സൂചനകൾ. സൈബർ സുരക്ഷാ സ്ഥാപനമായ കാസ്പർസ്‌കീയാണ് ഗൂഗിൾ പ്ലേ സ്റ്റോറിലെ മോഡിഫൈ ചെയ്ത ആപ്പുകളിൽ നെക്രോ ലോഡർ മാൽവെയറിന്‍റെ പുതിയ പതിപ്പിനെ കണ്ടെത്തിയത്.
മൈൻക്രാഫ്റ്റ്, സ്‌പോട്ടിഫൈ, വാട്‌സ്ആപ്പ് ഉൾപ്പടെയുടെ ആപ്പുകളുടെ പേരിലുള്ള മോഡിഫൈ ചെയ്ത ആപ്പുകളിലൂടെയാണ് നെക്രോ ട്രൊജൻ മാൽവെയർ പ്രചരിക്കുന്നത്. ബെൻക്യുവിന്‍റെ ‘വുറ്റ ക്യാമറ’ (Wuta Camera), മാക്‌സ് ബ്രൗസർ, തുടങ്ങിയ ആപ്പുകൾ അതിലുൾപ്പെടുന്നതാണ്. ഇതിൽ വുറ്റ ക്യാമറ ഈ മാൽവെയർ നീക്കം ചെയ്‌തെങ്കിലും മാക്‌സ് ബ്രൗസറിൽ മാൽവെയർ ഉണ്ടെന്നാണ് കാസ്പർസ്‌കീ പറയുന്നത്. വാട്‌സ്ആപ്പ്, സ്‌പോട്ടിഫൈ പോലുള്ള ആപ്പുകളുടെ തനിപ്പകർപ്പായ ആപ്പുകളെയാണ് മോഡിഫൈഡ് ആപ്പുകൾ എന്ന് വിളിക്കുന്നത്. യഥാർഥ ആപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ നിരവധി അധിക ഫീച്ചറുകളുണ്ടെന്നതാണ് ഇത്തരം ആപ്പുകളുടെ പ്രത്യേകത. പെയ്ഡ് ഫീച്ചറുകളുള്ള യഥാർഥ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കാത്ത നിരവധി പേർ ഇത്തരം മോഡിഫൈ ചെയ്ത ആപ്പുകളാണ് ഉപയോഗിക്കുന്നത്. യഥാർഥ ആപ്പിലില്ലാത്ത അധിക ഫീച്ചറുകളുടെ രൂപത്തിലാണ് നെക്രോ ട്രൊജൻ ആപ്പുകളിൽ കയറിക്കൂടുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ മാൽവെയർ ബാധിച്ച ആപ്പുകൾ നീക്കം ചെയ്തുവെന്നും ഗൂഗിൾ പറയുന്നു.
What's Your Reaction?